വ​യ​ലാ​റി​ന്‍റെ മണ്ണിൽ ചോ​ളം വി​ള​ഞ്ഞു
Friday, January 28, 2022 10:32 PM IST
ചേ​ര്‍​ത്ത​ല: ചൊ​രി​മ​ണ​ലി​ല്‍ ന​ട്ട ചോ​ളം വി​ള​ഞ്ഞ​ത് നൂ​റു​മേ​നി. വ​യ​ലാ​ര്‍ പ​ഞ്ചാ​യ​ത്തി​ല്‍ തൊ​ഴി​ലു​റ​പ്പു പ​ദ്ധ​തി പ്ര​കാ​ര​മാ​ണ് ചോ​ള​കൃ​ഷി ചെ​യ്ത​ത്. കൃ​ഷി​വ​കു​പ്പി​ന്‍റെ സ​ഹ​ക​ര​ണ​ത്തി​ൽ പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു കൃ​ഷി. പ​ഞ്ചാ​യ​ത്ത് അ​ഞ്ചാം വാ​ര്‍​ഡി​ലെ ഒ​രേ​ക്ക​റി​ൽ 20 തൊ​ഴി​ലാ​ളി​ക​ള്‍ ചേ​ര്‍​ന്നാ​ണ് കൃ​ഷി ന​ട​ത്തി​യ​ത്.

അ​രി​ക്കും ഗോ​ത​മ്പി​നു​മൊ​പ്പം മ​ല​യാ​ളി​ക​ളു​ടെ ഭ​ക്ഷ്യ​വി​ഭ​വ​ങ്ങ​ളി​ല്‍ ചോ​ള​ത്തി​നും പ്രാ​ധാ​ന്യം ന​ല്‍​ക​ണ​മെ​ന്ന് വി​ള​വെ​ടു​പ്പു​ദ്ഘാ​ട​നം ന​ട​ത്തി​യ കൃ​ഷി​മ​ന്ത്രി പി.​ പ്ര​സാ​ദ് പ​റ​ഞ്ഞു. കേ​ര​ള​ത്തി​ല്‍ അ​ട്ട​പ്പാ​ടി​യി​ല്‍ വ​ലി​യ​തോ​തി​ല്‍ ചോ​ള​കൃ​ഷി ന​ട​ക്കു​ന്നു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ക​വി​താ ​ഷാ​ജി അ​ധ്യ​ക്ഷ​യാ​യി. ബ്ലോ​ക്ക് സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ എ​സ്.​വി.​ബാ​ബു ചോ​ളം ഏ​റ്റു​വാ​ങ്ങി. മ​നു സി. ​പു​ളി​ക്ക​ല്‍, എം.​ജി. നാ​യ​ര്‍, ഇ​ന്ദി​രാ ജ​നാ​ര്‍​ദന​ന്‍, യു.​ജി. ഉ​ണ്ണി, ഓ​മ​നാ​ ബാ​ന​ര്‍​ജി, ര​വീ​ന്ദ്ര​നാ​ഥ്, കൃ​ഷ്ണ​ന്‍ കെ. ​വ​യ​ലാ​ര്‍, കൃ​ഷി അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ര്‍ ബി.​എ​സ്. ജെ​സി തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.