കാ​മ​റ​ക​ൾ സ്ഥാ​പി​ച്ചു
Friday, January 28, 2022 10:29 PM IST
അ​മ്പ​ല​പ്പു​ഴ: തോ​ട്ട​പ്പ​ള്ളി കോ​സ്റ്റ​ൽ പോ​ലീ​സി​ന്‍റെ​യും ജ​ന​കീ​യ ജാ​ഗ്ര​താ സ​മി​തി​യു​ടെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ ഹാ​ർ​ബ​റി​ലും പ​രി​സ​ര​ത്തും നി​രീ​ക്ഷ​ണ കാ​മ​റ​ക​ൾ സ്ഥാ​പി​ച്ചു. ആ​ദ്യ​ഘ​ട്ട​മാ​യി നൈ​റ്റ് വി​ഷ​നു​ള്ള ഏ​ഴു കാ​മ​റ​ക​ളാ​ണു സ്ഥാ​പി​ച്ച​ത്. ബോ​ട്ട്, വ​ള്ളം ഉ​ട​മ​ക​ളു​ടെ​യും മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ​യും സ​ഹാ​യ​ത്തോ​ടെ​യാ​ണ് കാ​മ​റ​ക​ൾ സ്ഥാ​പി​ച്ച​ത്. എ​ച്ച്. സ​ലാം എം​എ​ൽ​എ സ്വി​ച്ച് ഓ​ൺ ക​ർ​മം നി​ർ​വ​ഹി​ച്ചു.