കാ​യി​ക​വി​നോ​ദ​ങ്ങ​ള്‍​ക്കു​ള്ള അ​ടി​സ്ഥാ​നസൗ​ക​ര്യ​ങ്ങ​ള്‍ മെ​ച്ച​പ്പെ​ടു​ത്തും: പി.​പി. ചി​ത്ത​ര​ഞ്ജ​ന്‍
Friday, January 21, 2022 10:52 PM IST
ആ​ല​പ്പു​ഴ: ബാ​സ​്കറ്റ്‌​ബോ​ള്‍ അ​ട​ക്ക​മു​ള്ള കാ​യി​ക​വി​നോ​ദ​ങ്ങ​ള്‍ പ​രി​ശീ​ലി​പ്പി​ക്കു​ന്ന​തി​നു​ള്ള അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ള്‍ മെ​ച്ച​പ്പെ​ടു​ത്താ​ന്‍ സ​ര്‍​ക്കാ​ര്‍ സ​ന്ന​ദ്ധ​മാ​ണെ​ന്നു പി.​പി. ചി​ത്ത​ര​ഞ്ജ​ന്‍ എം​എ​ല്‍​എ. ജി​ല്ലാ ഒ​ളി​മ്പി​ക് ഗ​യിം​സി​ന്‍റെ ഭാ​ഗ​മാ​യു​ള്ള ജി​ല്ലാ ബാ​സ്‌​ക്ക​റ്റ്‌​ബോ​ള്‍ ലീ​ഗ് സീ​നി​യ​ര്‍ പു​രു​ഷ, വ​നി​താ ചാ​മ്പ്യ​ന്‍​ഷി​പ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു എം​എ​ല്‍​എ.

എ​ഡി​ബി​എ പ്ര​സി​ഡ​ന്‍റ് ജേ​ക്ക​ബ് ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ ഒ​ളി​മ്പി​ക് അ​സോ​സി​യേ​ഷ​ന്‍ പ്ര​സി​ഡ​ന്‍റ് വി.​ജി.​ വി​ഷ്ണു വി​ശി​ഷ്ടാ​തി​ഥി​യാ​യി​രു​ന്നു. റോ​ട്ട​റി ക്ല​ബ് ഓ​ഫ് ആ​ല​പ്പി ഈ​സ്റ്റ് പ്ര​സി​ഡ​ന്‍റ് അ​നി​ത ഗോ​പ​കു​മാ​ര്‍ ജേ​ഴ്‌​സി​ക​ള്‍ വി​ത​ര​ണം ചെ​യ്തു.

ആ​ര്‍.​ വി​നി​ത, റോ​ണി മാ​ത്യു, ബി.​ സു​ഭാ​ഷ്, തോ​മ​സ് മ​ത്താ​യി ക​രി​ക്കം​പ​ള്ളി​ല്‍, ജോ​ണ്‍ ജോ​ര്‍​ജ്, സു​നി​ല്‍ മാ​ത്യു ഏ​ബ്ര​ഹാം, അ​ഡ്വ. ​ടി.​ടി. സു​ധീ​ഷ്, ഹ​സീ​ന അ​മ​ന്‍ തു​ട​ങ്ങി​യ​വ​ര്‍ സം​ബ​ന്ധി​ച്ചു. പ​രി​ശീ​ല​നം നേ​ടു​ന്ന കു​ട്ടി​ക​ളു​ടെ പ്ര​ദ​ര്‍​ശ​ന ഡ്രി​ല്ലും സം​ഘ​ടി​പ്പി​ച്ചു. കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ള്‍ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ള്ള​തി​നാ​ല്‍ നാ​ളെ ന​ട​ത്താ​നി​രു​ന്ന സ​മ്മാ​ന​ദാ​നം 24ന് രാ​വി​ലെ എ​ട്ടി​ന് എ​ച്ച്.​ സ​ലാം എം​എ​ല്‍​എ നി​ര്‍​വ​ഹി​ക്കും. തോ​മ​സ് ജെ. ​ഫെ​ന്‍ മെ​മ്മോ​റി​യ​ല്‍ ട്രോ​ഫി​ക​ളാ​ണ് വി​ജ​യി​ക​ള്‍​ക്കു സ​മ്മാ​നി​ക്കു​ന്ന​ത്. എ​ഡി​ബി​എ വൈ​സ് പ്ര​സി​ഡ​ന്‍റ് ത​മ്പി, ആ​ല്‍​ഫ അ​ക്കാ​ഡ​മി മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ര്‍ റോ​ജ​സ് ജോ​സ് എ​ന്നി​വ​ര്‍ മു​ഖ്യാ​തി​ഥി​ക​ളാ​യി​രി​ക്കും.