മെ​ഡി​. കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ കോ​വി​ഡ് വ്യാ​പ​നം: ചി​കി​ത്സ പ്ര​തി​സ​ന്ധി​യി​ലേ​ക്ക്
Thursday, January 20, 2022 11:01 PM IST
ആ​ല​പ്പു​ഴ: മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ഡോ​ക്ട​ർ​മാ​ർ​ക്കും മെ​ഡി​ക്ക​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും ഉ​ൾ​പ്പെ​ടെ 78 പേ​ർ​ക്കു കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ ആ​ശു​പ​ത്രി​യു​ടെ പ്ര​വ​ർ​ത്ത​നം താ​ളംതെ​റ്റു​ന്നു. ക​ഴി​ഞ്ഞ ര​ണ്ടു ദി​വ​സ​ത്തി​നു​ള്ളി​ൽ 12 ഡോ​ക്ട​ർ‌​മാ​ർ​ക്കും 24 മെ​ഡി​ക്ക​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും രോ​ഗം സ്ഥി​രീ​ക​രി​ച്ച​പ്പോ​ൾ ന​ഴ്സു​മാ​ർ, അ​റ്റ​ൻ​ഡ​ർ​മാ​ർ മ​റ്റ് ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ ഉ​ൾ​പ്പെ​ടെ 42 പേ​ർ​ക്കാ​ണ് കോ​വി​ഡ് പോ​സി​റ്റീ​വാ​യ​ത്.

ആ​ശു​പ​ത്രി​യി​ൽ ക​ടു​ത്ത നി​യ​ന്ത്ര​ണ​മേ​ർ​പ്പെ​ടു​ത്തി​യെ​ങ്കി​ലും ഇ​ന്ന​ലെ​യും 34 ജീ​വ​ന​ക്കാ​ർ​ക്കു രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത് ആ​ശ​ങ്കവ​ർ​ധി​പ്പി​ക്കു​ന്നു. തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ങ്ങ​ളി​ലും ജ​ന​റ​ൽ വാ​ർ​ഡു​ക​ളി​ലും രോ​ഗി​ക​ൾ കു​റ​വാ​ണെ​ങ്കി​ലും വി ​കാ​റ്റ​ഗ​റി​യി​ൽപ്പെടു​ന്ന വാ​ർ​ഡു​ക​ളി​ൽ രോ​ഗി​ക​ളു​ടെ എ​ണ്ണം കൂ​ടു​ക​യാ​ണ്. ഹൃ​ദ്രോ​ഗം, വൃ​ക്ക, ര​ക്ത​സ​മ്മ​ർ​ദം, പ്ര​മേ​ഹം, പ്ര​സ​വ​വാ​ർ​ഡ് എ​ന്നി​വി​ട​ങ്ങ​ളി​ൽ രോ​ഗി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ വ​ർ​ധ​ന​വു​ണ്ട്. ഇ​വി​ട​ങ്ങ​ളി​ലെ ജീ​വ​ന​ക്കാ​രു​ടെ കു​റ​വ് രോ​ഗി​ക​ൾ​ക്കാ​വ​ശ്യ​മാ​യ പ​രി​ച​ര​ണം ന​ൽ​കു​ന്ന​തി​നും ത​ട​സ​മാ​കു​ന്നു​ണ്ട്. ഇ​ന്ന​ല​ത്തെ പ​രി​ശോ​ധ​നാ​ഫ​ലം ഇ​ന്നു വ​രു​ന്ന​തോ​ടെ കൂ​ടു​ത​ൽ​പേ​ർ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ക്കാ​നു​ള്ള സാ​ധ്യ​ത​യും ത​ള്ളി​ക്ക​ള​യാ​നാ​വി​ല്ല. ഡോ​ക്ട​ർ​മാ​രു​ടെ​യും മ​റ്റും കു​റ​വ് പ​ല​പ്പോ​ഴും പ​രി​ഹ​രി​ക്കു​ന്ന​ത് മെ​ഡി​ക്ക​ൽ വി​ദ്യാ​ർ​ഥി​ക​ളെ ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യാ​യി​രു​ന്നു. ഇ​വ​രു​ടെ​യി​ട​യി​ലും രോ​ഗ​ബാ​ധ വ​ർ​ധി​ക്കു​ന്ന​ത് ആ​ശ​ങ്കപ​ട​ർ​ത്തു​ക​യാ​ണ്.