ശാ​സ്ത്ര അ​വ​ബോ​ധ​മു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ അ​നി​വാ​ര്യം: വി.​ഡി.​ സ​തീ​ശ​ൻ
Wednesday, January 19, 2022 10:34 PM IST
മാ​വേ​ലി​ക്ക​ര: യു​ക്തിഭ​ദ്ര​മാ​യി ചി​ന്തി​ക്കാ​ൻ ശാ​സ്ത്ര അ​വ​ബോ​ധ​മു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ അ​നി​വാ​ര്യ​മാ​ണെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി.​ സ​തീ​ശ​ൻ. ല​ക്ഷ്യ​ബോ​ധ​വും ക​ഠി​നാ​ധ്വാ​ന​വും അ​റി​വു തേ​ടി​യു​ള്ള അ​ന്വേ​ഷ​ണ​വും വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ണ്ടാ​വ​ണം.

പ​ഠി​ക്കു​ന്ന വി​ഷ​യ​ത്തി​ൽ അ​ഭി​രു​ചി​യും ആ​ഭി​മു​ഖ്യ​വും പ്ര​ണ​യ​വും നേ​ടി​യെ​ടു​ക്കാ​ൻ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു ക​ഴി​യ​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

എ.​കെ. ആ​ന്‍റ​ണി എം​പി​യു​ടെ പ്രാ​ദേ​ശി​ക വി​ക​സ​ന ഫ​ണ്ടി​ൽ നി​ന്നു ക​റ്റാ​നം പോ​പ്പ് പ​യ​സ് ഹ​യ​ർ ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ 25 ല​ക്ഷം വി​നി​യോ​ഗി​ച്ച് നി​ർ​മി​ച്ച സ​യ​ൻ​സ് ലാ​ബി​ന്‍റെ​യും സെ​മി​നാ​ർ ഹാ​ളി​ന്‍റെ​യും ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ച് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു വി.​ഡി. സ​തീ​ശ​ൻ. അ​ഡ്വ. എ​ൻ.​എം.​ ന​സീ​ർ, ഡോ.​ ജോ​ഷ്വാ മാ​ർ ഇ​ഗ്നാ​ത്തി​യോ​സ്, ജോ​ൺ​സ​ൺ ഏ​ബ്ര​ഹാം, ഫാ.​ ജോ​ർ​ജ് ച​രു​വി​ള തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.