മി​നി ലോ​റി​യും കാ​റും കൂ​ട്ടി​യി​ടി​ച്ച് യു​വാ​വു മ​രി​ച്ചു
Wednesday, January 19, 2022 10:32 PM IST
ആ​ല​പ്പു​ഴ: മി​നി ലോ​റി​യും കാ​റും കൂ​ട്ടി​യി​ടി​ച്ച് യു​വാ​വു മ​രി​ച്ചു. കോ​ക്ക​മം​ഗ​ലം സെ​ന്‍റ് ആ​ന്‍റ​ണീ​സ് ഹൈ​സ്കൂ​ൾ അ​ധ്യാ​പ​ക​ൻ ആ​ല​പ്പു​ഴ പ​ഴ​വീ​ട്‌ മാ​പ്ല​ശേ​രി​യി​ൽ സ​ജീ​വ്-മി​നി​ ദന്പതികളുടെ മ​ക​ൻ ജോ ​ഏ​ബ്ര​ഹാം(27) ആ​ണ് മ​രി​ച്ച​ത്. സം​സ്കാ​രം ഇ​ന്നു വൈ​കി​ട്ട് മൂ​ന്നി​ന് ആ​ല​പ്പു​ഴ പ​ഴ​വ​ങ്ങാ​ടി മാ​ർ സ്ളീ​വാ പ​ള്ളി​യി​ൽ. ചൊ​വ്വാ​ഴ്ച രാ​ത്രി 11.30ന് ​ആ​ല​പ്പു​ഴ മേ​ൽ​പാ​ല​ത്തി​ൽ മാ​ളി​ക​മു​ക്കി​ൽ വ​ച്ചാ​യി​രു​ന്നു അ​പ​ക​ടം. കൊ​ല്ല​ത്തു​നി​ന്നു മ​ട​ങ്ങു​ക​യാ​യി​രു​ന്ന ലോ​റി​യും വീ​ട്ടി​ലേ​ക്കു വ​രി​ക​യാ​യി​രു​ന്ന ജോ ​സ​ഞ്ച​രി​ച്ച കാ​റും കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു. ഉ​ട​ൻ​ത​ന്നെ വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. ആ​ല​പ്പു​ഴ​യി​ലെ ലോ​ജി​സ്റ്റി​ക്ക് ക​മ്പ​നി​യി​ലെ ഉ​ദ്യോ​ഗ​സ്ഥ​നാ​ണ് മ​രി​ച്ച ജോ ​ഏ​ബ്ര​ഹാം. സ​ഹോ​ദ​രി: റി​ച്ച. കോ​ക്ക​മം​ഗ​ലം സെ​ന്‍റ് ആ​ന്‍റ​ണീ​സ് ഹൈ​സ്കൂ​ൾ മു​ൻ പ്ര​ധാ​ന അ​ധ്യാ​പ​ക​ൻ സി.​സി. ജോ​സ​ഫ് ചേ​ന്നോ​ത്തി​ന്‍റെ ചെ​റു​മ​ക​നാ​ണ് ജോ ​ഏ​ബ്ര​ഹാം.