പ​ന്ത്ര​ണ്ട് ക​ള​ഭമ​ഹോ​ത്സ​വം: ആ​രോ​ഗ്യ​വ​കു​പ്പ് ഹെ​ൽ​പ് ഡ​സ്ക് അ​പ​ര്യാ​പ്തം
Sunday, January 16, 2022 10:27 PM IST
അ​മ്പ​ല​പ്പു​ഴ: പ​ന്ത്ര​ണ്ട് ക​ള​ഭ മ​ഹോ​ത്സ​വ​ത്തോ​ട​നു​ബ​ന്ധി​ച്ചു​ള്ള ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ സം​വി​ധാ​നം അ​പ​ര്യാ​പ്ത​മെ​ന്നു പ​രാ​തി. ഒ​മി​ക്രോ​ൺ വ്യാ​പ​ന പ​ശ്ചാ​ത്ത​ല​ത്തി​ൽ അ​മ്പ​ല​പ്പു​ഴ ശ്രീ​കൃ​ഷ്ണ​സ്വാ​മി ക്ഷേ​ത്ര ത്തി​ൽ ക​ർ​ശ​ന നി​യ​ന്ത്ര​ണ​ങ്ങ​ളോ​ടെ​യാ​ണ് ച​രി​ത്ര​പ്ര​സി​ദ്ധ​മാ​യ പ​ന്ത്ര​ണ്ടു​ക​ള​ഭ മ​ഹോ​ത്സ​വം ന​ട​ത്തു​ന്ന​ത്. എ​ന്നാ​ൽ ആ​രോ​ഗ്യ​വ​കു​പ്പ് ഇ​വി​ടെ നാ​മ​മാ​ത്ര സം​വി​ധാ​നം മാ​ത്ര​മാ​ണ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. ന​ഴ്സ്, ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ എ​ന്നി​വ​രു​ടെ സേ​വ​നം വേ​ണ്ട ഹെ​ൽ​പ്പ് ഡെ​സ്കി​ൽ ര​ണ്ട് ആ​ശാ​വ​ർ​ക്ക​ർ​മാ​ർ മാ​ത്ര​മാ​ണു​ള്ള​ത്. ക​ള​ഭ​ദ​ർ​ശ​ന​ത്തി​ന് നി​ര​വ​ധി​പേ​രാ​ണെ​ത്തു​ന്ന​ത്. ആ​ർ​ക്കെ​ങ്കി​ലും പെ​ട്ട​ന്നൊ​രു അ​സ്വ​സ്ഥ​ത അ​നു​ഭ​വ​പ്പെ​ട്ടാ​ൽ പ്ര​ഥ​മ ചി​കി​ത്സ ന​ൽ​കാ​ൻ പോ​ലും സാ​ധി​ക്കി​ല്ല. ഭ​ക്ത​രു​ടെ ശ​രീ​ര ഊ​ഷ്മാ​വ് നോ​ക്കാ​ൻ മാ​ത്ര​മേ ആ​ശാ വ​ർ​ക്ക​ർ​മാ​ർ​ക്ക് സാ​ധി​ക്കൂ. ഹെ​ൽ​ത്ത് സെ​ന്‍റ​റി​ലെ ഉ​ത്ത​ര​വാ​ദി​ത്വ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​രും ജീ​വ​ന​ക്കാ​രും ടൂ​ർ പോ​യി​രി​ക്കു​ക​യാ​ണെ​ന്നാ​ണ് ഇ​വി​ടെ അ​ന്വേ​ഷി​ച്ച​പ്പോ​ൾ ല​ഭി​ച്ച മ​റു​പ​ടി.