യു​വാ​വ് കാ​റി​ടി​ച്ചു മ​രി​ച്ചു
Friday, January 14, 2022 11:08 PM IST
അ​മ്പ​ല​പ്പു​ഴ: ജോ​ലി ക​ഴി​ഞ്ഞു വീ​ട്ടി​ലേ​ക്കു മ​ട​ങ്ങി​യ യു​വാ​വ് കാ​റി​ടി​ച്ചു മ​രി​ച്ചു.​ പു​റ​ക്കാ​ട് പ​ഞ്ചാ​യ​ത്ത് ഒ​ന്നാം വാ​ർ​ഡ് പാ​യ​ൽ​ക്കു​ള​ങ്ങ​ര ഷാ​നി സ​ദ​ന​ത്തി​ൽ ച​ന്ദ്ര​ൻ -ക​ന​ക​മ്മ ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ ഷാ​ൻകു​മാ​ർ (36) ആ​ണ് മ​രി​ച്ച​ത്. ജെ​സി​ബി ഓ​പ്പ​റേ​റ്റ​റാ​യി​രു​ന്നു. പാ​യ​ൽ​ക്കു​ള​ങ്ങ​ര ജം​ഗ്ഷ​നു സ​മീ​പം വ്യാ​ഴാ​ഴ്ച രാ​ത്രി​യി​ലാ​യി​രു​ന്നു അ​പ​ക​ടം. റോ​ഡ് മു​റി​ച്ചു​ക​ട​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ ഹ​രി​പ്പാ​ട് ഭാ​ഗ​ത്തുനി​ന്നും വ​ന്ന ട​വേ​ര കാ​ർ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. റോ​ഡി​ൽ തെ​റി​ച്ചു​വീ​ണ ഷാ​നെ സ​മീ​ത്തു​ണ്ടാ​യി​രു​ന്ന നാ​ട്ടു​കാ​ർ ഉ​ട​ൻ വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. ഭാ​ര്യ: രേ​ഷ്മ. മ​ക്ക​ൾ: മി​ല​ൻ, ഷാ​രോ​ൺ, ജാ​ന​കി.

തോ​ട്ടി​ലും റോ​ഡി​ലും മാ​ലി​ന്യം
ത​ള്ളു​ന്നതായി പരാതി

അ​മ്പ​ല​പ്പു​ഴ: തോ​ട്ടി​ലും റോ​ഡി​ലും മാ​ലി​ന്യം ത​ള്ളു​ന്ന​താ​യി പ​രാ​തി. അ​മ്പ​ല​പ്പു​ഴ വ​ട​ക്ക് പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​നു മു​ന്നി​ൽനി​ന്നു കി​ഴ​ക്കോ​ട്ടു​ള്ള റോ​ഡി​ലും സ​മീ​പ​ത്തുകൂ​ടി ഒ​ഴു​കു​ന്ന തോ​ട്ടി​ലു​മാ​ണ് ദു​ർ​ഗ​ന്ധം വ​മി​ക്കു​ന്ന മാ​ലി​ന്യ​ങ്ങ​ൾ പ​തി​വാ​യി വ​ലി​ച്ചെ​റി​യു​ന്ന​ത്. ചീ​ഞ്ഞ​ളി​ഞ്ഞ മ​ത്സ്യ​ങ്ങ​ളും ഭ​ക്ഷ്യാ​വ​ശി​ഷ്ട​ങ്ങ​ളു​മാ​ണ് കൊ​ണ്ടി​ടു​ന്ന​ത്. നി​ര​വ​ധിത്തവ​ണ പ​ഞ്ചാ​യ​ത്തി​ൽ അ​റി​യി​ച്ചി​ട്ടും ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്നി​ല്ല​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ പ​രാ​തി.