രണ്ടാം ലീഗ് മത്സരങ്ങൾ സമാപിച്ചു
Monday, November 29, 2021 10:15 PM IST
അമ്പലപ്പുഴ: സൺഡേ ക്രിക്കറ്റ് ക്ലബിന്‍റെ രണ്ടാം ലീഗ് മത്സരങ്ങൾ സമാപിച്ചു. ഒരാഴ്ചയിലധികമായി കരുനാഗപ്പള്ളി മുതൽ അരൂർ വരെയുള്ള വിവിധ സ്ഥലങ്ങളിൽ നടത്തിവന്ന ജില്ലാതല മത്സരമാണ് സമാപിച്ചത്. പുന്നപ്ര കപ്പക്കട ഗ്രൗണ്ടിൽ നടത്തിയ സമാപന മത്സരം എച്ച്.സലാം എംഎൽഎ ഉദ്ഘാടനം ചെയ്തു. ക്ലബ് രക്ഷാധികാരി ഒ.കെ. ഷെഫീക്ക് അധ്യക്ഷനായി. അൻസാരി, വി.കെ. നസറുദ്ദീൻ, രമിത് എന്നിവർ പ്രസംഗിച്ചു. ജില്ലാ സ്പോട്സ് കൗൺസിൽ സെക്രട്ടറി വി.ജി. വിഷ്ണു സമ്മാനങ്ങൾ വിതരണം ചെയ്തു.