അ​വാ​ര്‍​ഡി​ന് അ​പേ​ക്ഷി​ക്കാം
Saturday, October 23, 2021 10:05 PM IST
ആ​ല​പ്പു​ഴ: നെ​ഹ്‌​റു യു​വകേ​ന്ദ്ര​യു​ടെ യൂ​ത്ത് ക്ല​ബ് അ​വാ​ര്‍​ഡി​നു അ​പേ​ക്ഷ ക്ഷ​ണി​ച്ചു. യു​വ​ജ​ന​ക്ഷേ​മം, കാ​യി​കം, ക​ല, ആ​രോ​ഗ്യം, വി​ദ്യാ​ഭ്യാ​സം, തൊ​ഴി​ല്‍, സാ​മൂ​ഹ്യ​ക്ഷേ​മം എ​ന്നീ മേ​ഖ​ല​ക​ളി​ല്‍ മി​ക​ച്ച പ്ര​വ​ര്‍​ത്ത​നം ന​ട​ത്തു​ന്ന നെ​ഹ്‌​റു യു​വ​കേ​ന്ദ്ര​യി​ല്‍ അ​ഫി​ലി​യേ​ഷ​നു​ള്ള യു​വ​ജ​ന സം​ഘ​ട​ന​ക​ളെ​യാ​ണ് പ​രി​ഗ​ണി​ക്കു​ന്ന​ത്.
ജി​ല്ലാ​ത​ല​ത്തി​ല്‍ 25000 രൂ​പ​യും സം​സ്ഥാ​ന ത​ല​ത്തി​ല്‍ 75000 രൂ​പ​യു​മാ​ണ് അ​വാ​ര്‍​ഡ് തു​ക. ദേ​ശീ​യ ത​ല​ത്തി​ല്‍ മൂ​ന്നു ല​ക്ഷം, ഒ​രു ല​ക്ഷം, 50000 എ​ന്ന ക്ര​മ​ത്തി​ല്‍ മൂ​ന്ന് അ​വാ​ര്‍​ഡു​ക​ളാ​ണു​ള്ള​ത്. 2020 ഏ​പ്രി​ല്‍ ഒ​ന്നു മു​ത​ല്‍ 2021 മാ​ര്‍​ച്ച് 31 വ​രെ​യു​ള്ള പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളാ​ണ് വി​ല​യി​രു​ത്തു​ന്ന​ത്.ക​ഴി​ഞ്ഞ മൂ​ന്നു​വ​ര്‍​ഷ​ങ്ങ​ളി​ല്‍ അ​വാ​ര്‍​ഡ് ല​ഭി​ച്ച ക്ല​ബ്ബുക​ള്‍ അ​പേ​ക്ഷി​ക്കേ​ണ്ട​തി​ല്ല. നി​ശ്ചി​ത മാ​തൃ​ക​യി​ലു​ള്ള അ​പേ​ക്ഷ ഫോ​ട്ടോ, വീ​ഡി​യോ, പ​ത്ര ക​ട്ടി​ങ്ങു​ക​ള്‍, ചാ​ര്‍​ട്ടേ​ര്‍​ഡ് അ​ക്കൗ​ണ്ട​ന്‍റ് ഓ​ഡി​റ്റ് ചെ​യ്ത വ​ര​വു​ചെ​ല​വു ക​ണ​ക്കു​ക​ള്‍ എ​ന്നി​വ ഉ​ള്‍​പ്പെ​ടെ ന​വം​ബ​ര്‍ 15ന​കം സ​മ​ര്‍​പ്പി​ക്ക​ണം.
അ​പേ​ക്ഷാ ഫോ​മി​നും കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍​ക്കും ജി​ല്ലാ നെ​ഹ്‌​റു യു​വ കേ​ന്ദ്ര ഓ​ഫീ​സു​മാ​യോ ബ്ലോ​ക്ക് ലെ​വ​ല്‍ വോ​ള​ന്‍റി​യ​ര്‍​മാ​രു​മാ​യോ ബ​ന്ധ​പ്പെ​ട​ണം. ഫോ​ണ്‍: 0477 2236542, 8714508255.