യു​വാ​വി​ന്‍റെ മ​ര​ണം: സ​ഹോ​ദ​ര​ൻ പി​ടി​യി​ൽ
Saturday, October 23, 2021 10:02 PM IST
തു​റ​വൂ​ർ: യു​വാ​വി​ന്‍റെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഒ​ളി​വി​ലാ​യി​രു​ന്ന സ​ഹോ​ദ​ര​ൻ ഷാ​രോ​ൺ പോ​ലീ​സി​ൽ കീ​ഴ​ട​ങ്ങി. ഇ​ന്ന​ലെ വൈ​കു​ന്നേ​രം നാ​ലോ​ടെ​യാ​ണ് ചേ​ർ​ത്ത​ല ഡി​വൈ​എ​സ്പി ഓ​ഫീ​സി​ൽ എ​ത്തി കീ​ഴ​ട​ങ്ങി​യ​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.
കു​ത്തി​യ​തോ​ട് പ​ഞ്ചാ​യ​ത്ത് ഒ​ന്നാം വാ​ർ​ഡി​ൽ പ​ള്ളി​ത്തോ​ട് ചെ​ട്ടി വേ​ലി​യ​ക​ത്ത് ഷാ​ർ​ബി(24)​ന്‍റെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് ഷാ​രോ​ൺ പി​ടി​യി​ലാ​യി​രി​ക്കു​ന്ന​ത്. പി​താ​വി​നെ പോ​ലീ​സ് ക​സ്റ്റ​ഡി​ൽ എ​ടു​ത്ത​തി​നെ തു​ട​ർ​ന്നാ​ണ് ഷാ​രോ​ൺ കീ​ഴ​ട​ങ്ങി​യ​തെ​ന്ന് പ​റ​യു​ന്നു. ഷാ​ർ​ബി​നെ മ​ർ​ദി​ക്കാ​ൻ ഉ​പ​യോ​ഗി​ച്ച ആ​യു​ധം ര​ക്തം​പു​ര​ണ്ട നി​ല​യി​ൽ പോ​ലീ​സ് ക​ണ്ടെ​ടു​ത്തു.