തെ​രു​വു​നാ​യ ശ​ല്യം രൂ​ക്ഷം, ഭീ​തി​യി​ൽ യാ​ത്രി​ക​ർ
Saturday, October 23, 2021 9:57 PM IST
തു​റ​വൂ​ർ: അ​രൂ​ർ, എ​ഴു​പു​ന്ന മേ​ഖ​ല​ക​ളി​ൽ ജ​ന​ങ്ങ​ളു​ടെ ജീ​വ​നു ഭീ​ഷ​ണി​യാ​യി തെ​രു​വു​നാ​യ ശ​ല്യം രൂ​ക്ഷ​മാ​വു​ന്നു. നി​ര​വ​ധി​പേ​രെ​യാ​ണ് ഇ​തി​നോ​ട​കം തെ​രു​വു​നാ​യ്ക്ക​ൾ ആ​ക്ര​മി​ച്ചി​ട്ടു​ള്ള​ത്.
മാം​സാ​വി​ഷ്ട​ങ്ങ​ളും മാ​ലി​ന്യ​ങ്ങ​ളും ഭ​ക്ഷ​ണാ​വ​ശി​ഷ്ട​ങ്ങ​ളും തെ​രു​വോ​ര​ത്തു നി​ർ​ബാ​ധം നി​ക്ഷേ​പി​ക്കു​ന്ന​തി​നാ​ലാ​ണ് റോ​ഡി​ല​ട​ക്കം നാ​യ​ശ​ല്യം രൂ​ക്ഷ​മാ​കു​ന്ന​ത്. അ​ന്യ സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളു​ടെ പാ​ർ​പ്പി​ട കേ​ന്ദ്ര​ങ്ങ​ൾ​ക്കു സ​മീ​പ​വും തെ​രു​വു​നാ​യ്ക്ക​ൾ ജ​ന​ജീ​വി​ത​ത്തി​നു ഭീ​ഷ​ണി​യാ​യി വ​ള​രു​ക​യാ​ണ്.
അ​രൂ​ർ, ച​ന്തി​രൂ​ർ പ​ഴ​യ​പാ​ലം, ബ​സ് സ്റ്റോ​പ്പ്, ച​ന്തി​രൂ​ർ സ്കൂ​ൾ, എ​ഴു​പു​ന്ന, കു​ത്തി​യ​തോ​ട് തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ൽ റോ​ഡി​ൽ ക​ടി​പി​ടി കൂ​ടു​ക​യും വാ​ഹ​ന​ങ്ങ​ളു​ടെ സ​ഞ്ചാ​ര​ത്തി​നു ത​ന്നെ ഭീ​ഷ​ണി​യാ​യി മാ​റി​യി​ട്ടും അ​ധി​കൃ​ത​ർ യാ​തൊ​രു വി​ധ ന​ട​പ​ടി​യും എ​ടു​ക്കു​ന്നി​ല്ലെ​ന്ന പ​രാ​തി​യും ഉ​യ​ർ​ന്നു. ക​ഴി​ഞ്ഞ ദി​വ​സം നാ​യ​കു​റു​കെ ചാ​ടി ഓ​ട്ടോ​റി​ക്ഷ മ​റി​ഞ്ഞു യു​വ​തി മ​രി​ച്ച​ത് അ​പ​ക​ട​ങ്ങ​ളി​ലെ അ​വ​സാ​ന​ത്തേ​താ​ണ്
നാ​യ ശ​ല്യ​ത്തി​നു ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ ന​ട​പ​ടി എ​ടു​ത്തി​ല്ലെ​ങ്കി​ൽ പ്ര​ക്ഷോ​ഭം സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് എ​ഐ​വൈ​എ​ഫ് ച​ന്തി​രൂ​ർ മേ​ഖ​ല പ്ര​സി​ഡ​ന്‍റ് അ​ഫീ​ർ, സെ​ക്ര​ട്ട​റി അ​നീ​ഷ് എ​ന്നി​വ​ർ പ​റ​ഞ്ഞു.
എ​ഴു​പു​ന്ന​യി​ലും നാ​യ ശ​ല്യം രൂ​ക്ഷ​മാ​ണെ​ന്നും അ​ധി​കൃ​ത​ർ വി​ഷ​യ​ത്തി​ൽ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും ജ​നാ​ധി​പ​ത്യ യു​വ​ജ​ന​സ​മി​തി സെ​ക്ര​ട്ട​റി മ​നോ​ജ് തോ​മ​സും, ഐ​എ​ൻ​എ​ൽ അ​രൂ​ർ മ​ണ്ഡ​ലം ക​മ്മി​റ്റി​യും ആ​വ​ശ്യ​പ്പെ​ട്ടു.