പു​ന്ന​പ്ര​യു​ടെ മ​ണ്ണി​ൽ പു​ഷ്പാ​ർ​ച്ച​ന
Friday, October 22, 2021 10:38 PM IST
അ​മ്പ​ല​പ്പു​ഴ: പു​ന്ന​പ്ര വ​യ​ലാ​റി​ന്‍റെ ഭാ​ഗ​മാ​യ പു​ന്ന​പ്ര​യു​ടെ മ​ണ്ണി​ൽ ഇ​ന്ന് പു​ഷ്പാ​ർ​ച്ച​ന ന​ട​ത്തും. 75-ാമ​ത് പു​ന്ന​പ്ര വ​യ​ലാ​ർ ര​ക്ത​സാ​ക്ഷി വാ​രാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പു​ന്ന​പ്ര സ​മ​ര​ഭൂ​മി​യി​ലെ ബ​ലി​കു​ടീ​ര​ത്തി​ൽ ഇന്നു 11ന് ​ന​ട​ക്കു​ന്ന പു​ഷ്പാ​ർ​ച്ച​ന​യ്ക്കു ശേ​ഷം ര​ക്ത​സാ​ക്ഷി അ​നു​സ്മ​ര​ണ യോ​ഗം ചേ​രും. സി​പിഎം ​ജി​ല്ലാ സെ​ക്ര​ട്ട​റി ആ​ർ.​ നാ​സ​ർ അ​നു​സ്മ​ര​ണ പ്ര​സം​ഗം ന​ട​ത്തും. സി​പി​ഐ ജി​ല്ലാ സെ​ക്ര​ട്ട​റി ടി.​ജെ. ആ​ഞ്ച​ലോ​സ് പ​ങ്കെ​ടു​ക്കും. വാ​രാ​ച​ര​ണ ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് ഇ.​കെ. ജ​യ​ൻ അ​ധ്യ​ക്ഷ​നാ​കും. സ​മ​രസേ​നാ​നി വാ​ര്യം​പ​റ​മ്പി​ൽ കൃ​ഷ്ണ​ന്‍റെ മ​ക​ൾ സു​വ​ർ​ണ പ്ര​താ​പ​ൻ കൊ​ളു​ത്തി ന​ൽ​കു​ന്ന ദീ​പ​ശി​ഖ എ​ൻ. രാ​ജേ​ഷ് ഏ​റ്റു​വാ​ങ്ങും. വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ പ്ര​യാ​ണം ന​ട​ത്തി വൈ​കി​ട്ട് 6ന് ​പ​റ​വൂ​രി​ലെ ര​ക്ത​സാ​ക്ഷി അ​നു​സ്മ​ര​ണ മ​ണ്ഡ​പ ന​ട​യി​ൽ എ​ത്തി​ച്ചേ​രു​മ്പോ​ൾ സ​മ​രസേ​നാ​നി ക​ണ്ണ​ങ്കാ​ട്ട് പു​രു​ഷ​ന്‍റെ ചെ​റു​മ​ക​ൻ ഉ​ണ്ണി​ക്കു​ട്ട​നി​ൽനി​ന്ന് ദീ​പ​ശി​ഖ ഇ.കെ. ജ​യ​ൻ ഏ​റ്റു​വാ​ങ്ങി മ​ണ്ഡ​പ​ത്തി​ൽ സ്ഥാ​പി​ക്കും. തു​ട​ർ​ന്ന് വൈ​കി​ട്ട് 6ന് ​ചേ​രു​ന്ന പൊ​തു​സ​മ്മേ​ള​നം സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യു​ടെ ചു​മ​ത​ല വ​ഹി​ക്കു​ന്ന എ.​ വി​ജ​യ​രാ​ഘ​വ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. കാ​നം രാ​ജേ​ന്ദ്ര​ൻ, ജി. ​സു​ധാ​ക​ര​ൻ, ആ​ർ. നാ​സ​ർ, എ.​എം. ആ​രി​ഫ് എം ​പി, എ​ച്ച്. സ​ലാം എം​എ​ൽ​എ, ടി.​ജെ. ആ​ഞ്ച​ലോ​സ്, എ. ​ഓ​മ​ന​ക്കു​ട്ട​ൻ, അ​ഡ്വ.​വി. മോ​ഹ​ൻ​ദാ​സ് എ​ന്നി​വ​ർ സം​സാ​രി​ക്കും.