പ്രാ​ദേ​ശി​ക ച​രി​ത്ര ര​ച​ന​യി​ല്‍ ഇ​ര​ട്ട​നേ​ട്ട​വു​മാ​യി പ​ച്ച സെ​ന്‍റ് സേ​വ്യേ​ഴ്‌​സ്
Wednesday, September 22, 2021 10:18 PM IST
എ​ട​ത്വ: പ്രാ​ദേ​ശി​ക ച​രി​ത്ര​ര​ച​നാ മ​ത്സ​ര​ത്തി​ല്‍ പ​ച്ച-​ചെ​ക്കി​ടി​ക്കാ​ട് സെ​ന്‍റ് സേ​വ്യേ​ഴ്‌​സ് യു​പി സ്‌​കൂ​ളി​ന് ഇ​ര​ട്ട​നേ​ട്ടം.
സ്വാ​ത​ന്ത്ര്യത്തി​ന്‍റെ 75-ാം വാ​ര്‍​ഷി​കാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി അ​മൃ​ത മ​ഹോ​ത്സ​വം പ്രാ​ദേ​ശി​ക ച​രി​ത്ര ര​ച​ന​യി​ല്‍ ത​ല​വ​ടി ഉ​പ​ജി​ല്ല​യി​ല്‍ പ​ച്ച-​ചെ​ക്കി​ടി​ക്കാ​ട് സെ​ന്‍റ് സേ​വ്യേ​ഴ്‌​സ് യു​പി സ്‌​കൂ​ള്‍ ഏ​ഴാം ക്ലാ​സ് വി​ദ്യാ​ര്‍​ഥി കാ​ര്‍​ത്തി​ക് എ​സ്. കൃ​ഷ്ണ ഒ​ന്നാം സ്ഥാ​നം നേ​ടി ജി​ല്ല​യി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്കപ്പെട്ടു. ഏ​ഴാം ക്ലാ​സ് വി​ദ്യാ​ര്‍​ഥി കു​ര്യ​ന്‍ വി. ​വ​ര്‍​ഗീ​സ് ര​ണ്ടാം സ്ഥാ​നം നേ​ടി.

ബൈ​ക്ക് അ​പ​ക​ട​ത്തി​ൽ
ഗൃ​ഹ​നാ​ഥ​ൻ മ​രി​ച്ചു

പൂ​ച്ചാ​ക്ക​ൽ: ബൈ​ക്കു​ക​ൾ ത​മ്മി​ൽ കൂ​ട്ടി​യി​ടി​ച്ച് ഗൃ​ഹ​നാ​ഥ​ൻ മ​രി​ച്ചു. പാ​ണാ​വ​ള്ളി പ​ഞ്ചാ​യ​ത്ത് 10-ാം വാ​ർ​ഡ് ക​ട്ട​ച്ചി​റ ബാ​ല​ച​ന്ദ്ര​ൻ (50) ആ​ണ് മ​രി​ച്ച​ത്. പ​ന​ങ്ങാ​ട് ബ​ന്ധു​വീ​ട്ടി​ൽ മ​ര​ണാ​ന​ന്ത​ര ച​ട​ങ്ങ് ക​ഴി​ഞ്ഞ് രാ​ത്രി തി​രി​ച്ചു​വ​രു​ന്ന വ​ഴി വ​ടു​ത​ല​യി​ലാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​ത്. തു​റ​വൂ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലും പി​ന്നീ​ട് എ​റ​ണാ​കു​ളം സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു​വെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. ഭാ​ര്യ: ബീ​ന. മ​ക്ക​ൾ: അ​തു​ല്യ, അ​ഹ​ല്യ. മ​രു​മ​ക​ൻ: അ​രു​ൺ.