കാ​ടു​ക​യ​റി​യ പാ​ല​ത്തി​ല്‍ കാ​ല്‍​ന​ട യാ​ത്ര ദു​രി​ത​ത്തി​ല്‍
Wednesday, September 22, 2021 10:18 PM IST
എ​ട​ത്വ: തി​ര​ക്കേ​റി​യ റോ​ഡി​ലെ കാ​ടു ക​യ​റി​യ പ​ച്ച​യി​ല്‍ പാ​ല​ത്തി​ല്‍ കാ​ല്‍​ന​ട യാ​ത്ര ദു​രി​ത​ത്തി​ല്‍. അ​മ്പ​ല​പ്പു​ഴ-​തി​രു​വ​ല്ല സം​സ്ഥാ​ന പാ​ത​യി​ല്‍ പ​ച്ച​യി​ല്‍ പാ​ല​ത്തി​ന്‍റെ ഇ​രു​വ​ശ​ങ്ങ​ളി​ലു​മു​ള്ള പൊ​ന്ത​ക്കാ​ടു​ക​ളാ​ണ് കാ​ല്‍​ന​ട യാ​ത്ര​ക്കാ​രെ ദു​രി​ത​ത്തി​ലാ​ക്കു​ന്ന​ത്.

വീ​തി​ക്കു​റ​വു​ള്ള പാ​ല​ത്തി​ന്‍റെ ഇ​രു​വ​ശ​ങ്ങ​ളി​ലും ഒ​രു മീ​റ്റ​റി​ലേ​റെ കാ​ടു​ക​യ​റി​യ നി​ല​യി​ലാ​ണ്. എ​സി റോ​ഡി​ലൂ​ടെ സ​ര്‍​വീ​സ് ന​ട​ത്തി​യി​രു​ന്ന വാ​ഹ​ന​ങ്ങ​ള്‍ അ​മ്പ​ല​പ്പു​ഴ-​തി​രു​വ​ല്ല സം​സ്ഥാ​ന പാ​ത​യി​ലൂ​ടെ വ​ഴി തി​രി​ച്ചു​വി​ട്ട​തോ​ടെ റോ​ഡി​ലെ ഗ​താ​ഗ​ത​ത്തി​ര​ക്ക് രൂ​ക്ഷ​മാ​യി​ട്ടു​ണ്ട്.

ക​ണ്ടെ​യ്ന​ര്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള വ​ലി​യ വാ​ഹ​ന​ങ്ങ​ള്‍ പാ​ല​ത്തി​ലൂ​ടെ ക​ഷ്ടി​ച്ചാ​ണ് ക​ട​ന്നു​പോ​കു​ന്ന​ത്. മ​റ്റു വാ​ഹ​ന​ങ്ങ​ള്‍​ക്ക് സൈ​ഡ് കൊ​ടു​ക്കു​മ്പോ​ള്‍ കാ​ല്‍​ന​ട യാ​ത്ര​ക്കാ​ര്‍ പാ​ല​ത്തി​ന്‍റെ കേ​ഡ​റി​ലേ​ക്കു ക​യ​റി​നി​ല്‍​ക്കേ​ണ്ടി വ​രു​ന്നു. പാ​ല​ത്തി​ന്‍റെ ഇ​രു​വ​ശ​ങ്ങ​ളി​ലും കാ​ടു​ക​യ​റി​യ​തോ​ടെ യാ​ത്ര​ക്കാ​ര്‍​ക്ക് പാ​ല​ത്തി​നോ​ട് ചേ​ര്‍​ന്ന് നി​ല്‍​ക്കാ​നും ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​ണ്. ഇ​ഴ​ജ​ന്തു​ക്ക​ളു​ടെ ശ​ല്യ​വും പാ​ല​ത്തി​ല്‍ കാ​ണ​പ്പെ​ടാ​റു​ണ്ട്. പൊ​ന്ത​ക്കാ​ടു​ക​ള്‍ വെ​ട്ടി​മാ​റ്റ​ണ​മെ​ന്ന് യാ​ത്ര​ക്കാ​ര്‍ ആ​വ​ശ്യ​പ്പെ​ടു​ന്നു.