തെ​ളി​വെ​ടു​പ്പ് ന​ട​ത്തി
Wednesday, September 22, 2021 10:15 PM IST
മാ​ന്നാ​ർ: ആ​രാ​ധ​നാ​ല​യ​ങ്ങ​ളി​ലെ കാ​ണി​ക്കവ​ഞ്ചി​ക​ൾ കു​ത്തി​ത്തു​റ​ന്ന് മോ​ഷ​ണം ന​ട​ത്തി​യ പ്ര​തി​യുമായി തെ​ളി​വെ​ടു​പ്പ് ന​ട​ത്തി. നി​ര​വ​ധി മോ​ഷ​ണ​ക്കേ​സു​ക​ളി​ൽ പ്ര​തി​യാ​യ തി​രു​വ​ന​ന്ത​പു​രം തോ​ന്ന​യ്ക്ക​ൽ ചെ​മ്പ​ക​മം​ഗ​ലം ഊ​രു​കോ​ണ​ത്ത് പു​ത്ത​ൻ​വീ​ട്ടി​ൽ ബ്ലേ​ഡ് അ​യ്യ​പ്പ​ൻ എ​ന്ന ആ​ർ. അ​യ്യ​പ്പ​നാ(31) ണ് ​പി​ടി​യി​ലാ​യ​ത്. റി​മാ​ൻ​ഡി​ലാ​യ ഇ​യാ​ളെ മാ​ന്നാ​ർ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങി​യാ​ണ് തെ​ളി​വെ​ടു​പ്പ് ന​ട​ത്തി​യ​ത്. പ​രു​മ​ല പ​ള്ളി​യു​ടെ​യും മസ്ജിദിന്‍റെ കാ​ണി​ക്ക വ​ഞ്ചി​ക​ളു​ടെ പൂ​ട്ടു ത​ക​ർ​ത്തു മോ​ഷ​ണ​ശ്ര​മം ന​ട​ത്തു​ക​യും മാ​ന്നാ​ർ കു​ര​ട്ടി​ശേ​രി​യി​ല​മ്മ ഭ​ഗ​വ​തീ​ക്ഷേ​ത്ര​ത്തി​ലെ ഓ​ഫീ​സി​ന്‍റെ വാ​തി​ൽ ത​ക​ർ​ത്ത് അ​ക​ത്തു ക​യ​റി മേ​ശ​വ​ലി​പ്പി​നു​ള്ളി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന 7500 രൂ​പ​യും ഒ​രു മാ​സ​ത്തെ കാ​ണി​ക്ക 8000 വ​രു​ന്ന തു​ക​യും മൊ​ബൈ​ൽ​ഫോ​ണും അ​പ​ഹ​രി​ച്ചി​രു​ന്നു.