പ​ക്കി, പൊ​ങ്ങ പാ​ല​ങ്ങ​ൾ 30 ന​കം പൂ​ർ​ത്തി​യാ​ക്കാ​ൻ നി​ർ​ദേശം
Monday, September 20, 2021 11:40 PM IST
ആ​ല​പ്പു​ഴ: ആ​ല​പ്പു​ഴ- ച​ങ്ങ​നാ​ശേ​രി റോ​ഡി​ലെ പ​ക്കി, പൊ​ങ്ങ പാ​ല​ങ്ങ​ളു​ടെ നി​ർ​മാ​ണം ഒ​ക്ടോ​ബ​ർ 30ന​കം പൂ​ർ​ത്തീ​ക​രി​ച്ച് ഗ​താ​ഗ​ത യോ​ഗ്യ​മാ​ക്കാ​ൻ ജി​ല്ലാ ക​ള​ക്ട​ർ എ. ​അ​ല​ക്സാ​ണ്ട​ർ ക​രാ​റു​കാ​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി. എസി റോ​ഡി​ലെ നി​ർ​മാ​ണ പു​രോ​ഗ​തി വി​ല​യി​രു​ത്താ​നാ​യി ചേ​ർ​ന്ന യോ​ഗ​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

സ​മാ​ന്ത​ര​മാ​യി നി​ർ​മി​ച്ചി​ട്ടു​ള്ള താ​ത്കാലി​ക പാ​ത പ്ര​ദേ​ശ​വാ​സി​ക​ളു​ടെ നാ​ലു​ച​ക്ര വാ​ഹ​ന​ങ്ങ​ൾ​ക്ക് ക​ട​ന്നു​പോ​കാ​ൻ ക​ഴി​യും വി​ധം ശ​ക്തി​പ്പെ​ടു​ത്ത​ണം. നി​ല​വി​ൽ സ​മാ​ന്ത​ര​മാ​യി നി​ർ​മി​ച്ചി​ട്ടു​ള്ള താ​ത്കാലി​ക പാ​ത​യി​ലൂ​ടെ ഓ​ട്ടോ​റി​ക്ഷ അ​ട​ക്ക​മു​ള്ള ചെ​റി​യ വാ​ഹ​ന​ങ്ങ​ൾ ക​ട​ത്തി​വി​ടു​ന്ന​തി​ന് ന​ട​പ​ടി സ്വീ​ക​രി​ക്ക​ണം. അ​ടു​ത്ത ഘ​ട്ട നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ സ​മ​യ​പ​രി​ധി, പ്ര​ദേ​ശ​ത്ത് ഏ​ർ​പ്പെ​ടു​ത്താ​ൻ ഉ​ദ്ദേ​ശി​ക്കു​ന്ന ഗ​താ​ഗ​ത ക്ര​മീ​ക​ര​ണ​ങ്ങ​ൾ എ​ന്നി​വ​യു​ടെ വി​ശ​ദാ​ശം​ങ്ങ​ൾ രൂ​പ​രേ​ഖ​യു​ൾ​പ്പെ​ടെ അ​ടു​ത്ത യോ​ഗ​ത്തി​ൽ അ​വ​ത​രി​പ്പി​ക്കാ​നും ക​രാ​റു​കാ​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി.
യോ​ഗ​ത്തി​ൽ തോ​മ​സ് കെ. ​തോ​മ​സ് എംഎ​ൽഎ, എ.​ഡി.​എം ജെ. ​മോ​ബി, മ​റ്റ് ഉ​ദ്യോ​ഗ​സ്ഥ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

പൊ​ങ്ങ പാ​ല​ത്തി​ന്‍റെ 14 ഗ​ർ​ഡ​റു​ക​ളും ക​ഴി​ഞ്ഞ​ദി​വ​സം സ്ഥാ​പി​ച്ചു. ഇ​ന്ന​ലെ മു​ത​ൽ പാ​ല​ത്തി​ന്‍റെ സ്ലാ​ബ് നി​ർ​മി​ക്കു​ന്ന​തി​നു മു​ന്നോ​ടി​യാ​യു​ള്ള ക​ന്പി കെ​ട്ട​ൽ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

മ​ങ്കൊ​ന്പ് തെ​ക്കേ​ക്ക​ര​യി​ൽ നി​ർ​മി​ക്കു​ന്ന മേ​ൽ​പാ​ല​ത്തി​ന്‍റെ പൈ​ലിം​ഗ് ജോ​ലി​ക​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണ്. 240 മീ​റ്റ​ർ മീ​റ്റ​ർ നീ​ള​ത്തി​ൽ നി​ർ​മി​ക്കു​ന്ന മേ​ൽ​പാ​ല​ത്തി​നാ​യി 22 തൂ​ണു​ക​ളാ​ണ് നി​ർ​മി​ക്കു​ന്ന​ത്. പൈ​ലിം​ഗ് ജോ​ലി​ക​ൾ ന​ട​ക്കു​ന്ന​തി​നാ​ൽ ഇ​വി​ടെ ഗ​താ​ഗ​ത​ത​ട​സ​വും അ​നു​ഭ​വ​പ്പെ​ടു​ന്നു​ണ്ട്.