വി​ള​വെ​ടു​പ്പ് ന​ട​ത്തി
Saturday, September 18, 2021 11:24 PM IST
ആ​ല​പ്പു​ഴ: ഭാ​ര​തീ​യ പ്ര​കൃ​തി കൃ​ഷി- സു​ഭി​ക്ഷം സു​ര​ക്ഷി​തം പ​ദ്ധ​തി​യു​ടെ വി​ള​വെ​ടു​പ്പ് മ​ണ്ണ​ഞ്ചേ​രി​യി​ല്‍ പി.​പി. ചി​ത്ത​ര​ഞ്ജന്‍ എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. 11-ാം വാ​ര്‍​ഡി​ല്‍ വി​ജ​യസ​ദ​ന​ത്തി​ല്‍ സ​തീ​ഷ് ബാ​ബു​വി​ന്‍റെ ആ​റേ​ക്ക​ർ കൃ​ഷി​യി​ട​ത്തി​ലാ​യി​രു​ന്നു വി​ള​വെ​ടു​പ്പ്. പ​ഞ്ചാ​യ​ത്തി​ല്‍ 100 ഹെ​ക്ട​ര്‍ സ്ഥ​ല​ത്താ​ണ് സു​ഭി​ക്ഷം സു​ര​ക്ഷി​തം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി പ​ച്ച​ക്ക​റി കൃ​ഷി ന​ട​ത്തു​ന്ന​ത്. മ​ണ്ണ​ഞ്ചേ​രി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ഡ്വ. ടി. ​വി അ​ജി​ത്കു​മാ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.