ആലപ്പുഴ: ജില്ലയില്‍ വിവിധ വകുപ്പുകളില്‍ കോണ്ഫിന്ഡന്ഷ്യല് അസിസ്റ്റന്റ് ഗ്രേഡ് രണ്ട് തസ്തികയുടെ തെരഞ്ഞെടുപ്പിനായി പ്രസിദ്ധീകരിച്ച യൂണിഫൈഡ് ലിസ്റ്റില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ഥികളുടെ വണ്‍ ടൈം വെരിഫിക്കേഷന് 23, 28, 30, ഒക്ടോബര്‍ ഒന്ന്, നാല്, അഞ്ച്, ആറ്, ഏഴ് തീയതികളില്‍ നടത്തും. ഉദ്യോഗാര്‍ഥികള്‍ യോഗ്യത തെളിയിക്കുന്ന പ്രമാണങ്ങളുടെ അസല്‍ സഹിതം നിശ്ചിത സമയത്തും തീയതിയിലും ജില്ലാ പിഎസ്സി ഓഫീസില്‍ എത്തണം.
ബിരുദ പ്രവേശനം
ആലപ്പുഴ: ഐഎച്ച്ആർഡിയുടെ കാർത്തികപ്പള്ളി കോളജ് ഓഫ് അപ്ലൈഡ് സയൻസിൽ ബിരുദ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. 50 ശതമാനം സീറ്റിൽ സർവകലാശാലയും 50 ശതമാനം സീറ്റിൽ കോളജുമാണ് പ്രവേശനം നടത്തുന്നത്. ബിഎസ്സി കംപ്യൂട്ടർ സയൻസ് ബിസിഎ, ബിബിഎ, ബി.കോം (കോമേഴ് സ് വിത്ത് കംപ്യൂട്ടർ ആപ്ലിക്കേഷൻ), ബി.കോം (ഫിനാൻസ്) എന്നീ കോഴ്സുകളാണുള്ളത്. ഫോണ്‍: 8547005018, 9495069307, 0479-2485370. ഹെൽപ് ഡെസ്ക്: 7902330654, 9446724579, 996155 9920, 8075555437.