വേ​ന്പ​നാ​ട് കാ​യ​ൽ സം​ര​ക്ഷ​ണം; ആ​ക‌്ഷ​ൻപ്ലാ​ൻ രൂ​പീ​ക​ര​ണ യോ​ഗം ചേ​ർ​ന്നു
Friday, September 17, 2021 10:23 PM IST
ആ​ല​പ്പു​ഴ: വേ​ന്പ​നാ​ട് കാ​യ​ൽ സം​ര​ക്ഷ​ണ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി പ​ട്ട​ണ​ക്കാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ആക‌്ഷ​ൻപ്ലാ​ൻ രൂ​പീ​ക​ര​ണ യോ​ഗം ഫി​ഷ​റീ​സ് മ​ന്ത്രി സ​ജി ചെ​റി​യാ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ട്ട​ണ​ക്കാ​ട് ബ്ലോ​ക്ക് പ​രി​ധി​യി​ലെ വെ​ള്ള​ക്കെ​ട്ട് പ​രി​ഹാ​രം, വേ​ന്പ​നാ​ട് കാ​യ​ൽ സം​ര​ക്ഷ​ണം എ​ന്നി​വ​യ്ക്കാ​യി വാ​ർ​ഡ് ത​ല​ത്തി​ൽ സം​ഘാ​ട​ക​സ​മി​തി രൂ​പീ​ക​രി​ച്ച് പ്ര​വ​ർ​ത്തി​ക്കാ​ൻ യോ​ഗം തീ​രു​മാ​നി​ച്ചു.
യോ​ഗ​ത്തി​ൽ ദ​ലീ​മ ജോ​ജോ എംഎ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ.​എം. ആ​രി​ഫ് എംപി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. പ​ട്ട​ണ​ക്കാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഗീ​ത ഷാ​ജി, വൈ​സ് പ്ര​സി​ഡ​ന്‍റ് ആ​ർ. ജീ​വ​ൻ, അ​രൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് രാ​ഖി ആ​ന്‍റ​ണി, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം സ​ജി​മോ​ൾ ഫ്രാ​ൻ​സി​സ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ ഡി. ​പ്ര​കാ​ശ​ൻ, എ​സ്.​വി. ബാ​ബു, ജ​യാ പ്ര​താ​പ​ൻ, മേ​രി ടെ​ൽ​ഷ്യ, അ​രൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗം ബി.​കെ. ഉ​ദ​യ​കു​മാ​ർ, പ​ട്ട​ണ​ക്കാ​ട് ബി.​ഡി.​ഒ. ഫ്‌‌ല​വി​ഷ് ലാ​ൽ എ​ന്നി​വ​രും മ​ത്സ്യക​ർ​ഷ​ക തൊ​ഴി​ലാ​ളി​ക​ളും യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു.