ബ​സു​ക​ൾ ന​വീ​ക​രി​ച്ച് ഫി​ഷ് ബൂ​ത്തു​ക​ൾ സ്ഥാ​പി​ക്കു​മെ​ന്നു മ​ന്ത്രി സ​ജി ചെ​റി​യാ​ൻ
Friday, September 17, 2021 10:23 PM IST
തു​റ​വൂ​ർ: സം​സ്ഥാ​ന​ത്തെ മ​ത്സ്യവി​പ​ണ​ന മേ​ഖ​ല​യെ കൂ​ടു​ത​ൽ മെ​ച്ച​പ്പെ​ടു​ത്താ​ൻ പ്ര​വ​ർ​ത്ത​ന​ര​ഹി​ത​മാ​യ കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ൾ ഏ​റ്റെ​ടു​ത്ത് ഫി​ഷ് ബൂ​ത്തു​ക​ൾ സ്ഥാ​പി​ക്കു​മെ​ന്ന് ഫി​ഷ​റീ​സ് സാം​സ്കാ​രി​ക മ​ന്ത്രി സ​ജി ചെ​റി​യാ​ൻ. എ​ഴു​പു​ന്ന പ​ഞ്ചാ​യ​ത്തി​ൽ നി​ർ​മി​ച്ച മാ​ർ​ക്ക​റ്റ് സ​മു​ച്ച​യ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ച് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.
മ​ത്സ്യ​വ​കു​പ്പി​ന്‍റെ അ​ഞ്ചു തൊ​ഴി​ൽ സ്ഥാ​പ​ന​ങ്ങ​ളി​ൽ ഒ​രെ​ണ്ണം അ​രൂ​രി​ലാ​ണ് അ​നു​വ​ദി​ച്ചി​ട്ടു​ള്ള​ത്. ഒ​രു കോ​ടി രൂ​പ​യും അ​നു​വ​ദി​ച്ചു.
ഗ്രാ​മീ​ണ മേ​ഖ​ല​ക​ളി​ൽ ന​വീ​ന രീ​തി​യി​ലു​ള്ള മാ​ർ​ക്ക​റ്റു​ക​ൾ സ്ഥാ​പി​ച്ചു കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. കേ​ര​ള​ത്തി​ലെ എ​ല്ലാ ഫി​ഷ് ലാ​ൻ​ഡിം​ഗ് സെ​ന്‍റ​റു​ക​ളും ഹാ​ർ​ബ​റു​ക​ളും അ​ന്താ​രാ​ഷ്ട്ര നി​ല​വാ​ര​ത്തി​ലേ​ക്ക് ഉ​യ​ർ​ത്തു​മെ​ന്നു മ​ന്ത്രി പ​റ​ഞ്ഞു. മാ​ർ​ക്ക​റ്റ് സ​മു​ച്ച​യ കെ​ട്ടി​ട​ത്തി​ൽ പു​തു​താ​യി ആ​രം​ഭി​ച്ച മ​ത്സ്യ​ഭ​വ​ന്‍റെ ഉ​ദ്ഘാ​ട​നം എ.​എം.​ ആ​രി​ഫ് എം​പി നി​ർ​വ​ഹി​ച്ചു.
ച​ട​ങ്ങി​ൽ ദ​ലീ​മ ജോ​ജോ എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഗീ​ത ഷാ​ജി, ആ​ർ. ജീ​വ​ൻ, ആ​ർ. പ്ര​ദീ​പ്, ശ്രീ​ലേ​ഖ അ​ശോ​ക്, എ​ൻ. സ​ജി, പി.​പി. അ​നി​ൽ​കു​മാ​ർ, എ​ൻ. കെ. ​രാ​ജീ​വ​ൻ, ടോ​മി ആ​താ​ളി, പി.​കെ. മ​ധുക്കുട്ട​ൻ, ദീ​പ ലാ​ല​ൻ ജ​ന​പ്ര​തി​നി​ധി​ക​ൾ, ഉ​ദ്യോ​ഗ​സ്ഥ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.