ദ്വി​ദി​ന ഓ​ൺ​ലൈ​ൻ പ​രി​ശീ​ല​നം
Wednesday, August 4, 2021 10:06 PM IST
ആ​ല​പ്പു​ഴ: ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ വാ​ർ​ഷി​ക പ​ദ്ധ​തി​യി​ൽ പു​ന​രു​പ​യോ​ഗ ഊ​ർ​ജ സ്രോ​ത​സു​ക​ളെ പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള പ​രി​പാ​ടി​ക​ൾ ആ​വി​ഷ്ക​രി​ക്കാ​ൻ, ജി​ല്ലാ​ത​ല ഫെ​സി​ലി​റ്റേ​റ്റ​ർ​മാ​ർ​ക്കും മാ​സ്റ്റ​ർ ട്രെ​യി​നി​മാ​ർ​ക്കും ദ്വി​ദി​ന ഓ​ൺ​ലൈ​ൻ പ​രി​ശീ​ല​ന പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്നു.
പ്രാ​ദേ​ശി​ക​മാ​യി അ​ക്ഷ​യോ​ർ​ജ സാ​ങ്കേ​തി​ക സ​ഹാ​യം ല​ഭ്യ​മാ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ ഏ​ജ​ന്‍​സി ഫോ​ർ ന്യൂ ​ആ​ൻ​ഡ് റി​ന്യൂ​വ​ബി​ൾ എ​ന​ർ​ജി റി​സ​ർ​ച്ച് ആ​ൻ​ഡ് ടെ​ക്നോ​ള​ജി​യും (അ​നെ​ർ​ട്ട്) കേ​ര​ള ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഒ​ഫ് ലോ​ക്ക​ൽ അ​ഡ്മി​നി​സ്ട്രേ​ഷ​നും (കി​ല) ചേ​ർ​ന്ന് ഇ​ന്നും നാ​ളെ​യു​മാ​ണ് പ​രി​ശീ​ല​ന പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. പ​രി​പാ​ടി​യു​ടെ ഉ​ദ്ഘാ​ട​നം ഇ​ന്നു രാ​വി​ലെ ഒ​ന്പ​തി​നു ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ മ​ന്ത്രി എം.​വി. ഗോ​വി​ന്ദ​ൻ ഓ​ണ്‍​ലൈ​നാ​യി നി​ർ​വ​ഹി​ക്കും.
വൈ​ദ്യു​ത മ​ന്ത്രി കെ. ​കൃ​ഷ്ണ​ൻ​കു​ട്ടി അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​ന്ന ച​ട​ങ്ങി​ൽ അ​ന​ർ​ട്ട് സി​ഇ​ഒ ന​രേ​ന്ദ്ര​നാ​ഥ്‌ വേ​ളൂ​രി സ്വാ​ഗ​ത​വും കി​ല ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ ജോ​യ് ഇ​ള​മ​ൺ ആ​മു​ഖ പ്ര​ഭാ​ഷ​ണ​വും ന​ട​ത്തും. അ​ന​ർ​ട്ട് അ​ഡീഷ​ണ​ൽ ചീ​ഫ് ടെ​ക്നി​ക്ക​ൽ മാ​നേ​ജ​ർ പി. ​ജ​യ​ച​ന്ദ്ര​ൻ നാ​യ​രും പ​ങ്കെ​ടു​ക്കും.