നി​ർ​മാ​ണ​ത്തി​ലി​രി​ക്കു​ന്ന വീ​ട്ടി​ൽനി​ന്നു കോ​ട പി​ടി​കൂ​ടി
Wednesday, August 4, 2021 10:04 PM IST
ഹ​രി​പ്പാ​ട് : നി​ർ​മാ​ണ​ത്തി​ലി​രി​ക്കു​ന്ന വീ​ട്ടി​ൽ നി​ന്നും 140 ലി​റ്റ​ർ കോ​ട പി​ടി​കൂ​ടി. തൃ​ക്കു​ന്ന​പു​ഴ പ​ല്ല​ന കു​മാ​ര​കോ​ടി ജം​ഗ്ഷ​ന് കി​ഴ​ക്ക് മു​ണ്ട​ൻ പ​റ​മ്പ് കോ​ള​നി ഭാ​ഗ​ത്ത് പു​തു​താ​യി പ​ണി​യു​ന്ന വീ​ട്ടി​ൽ കോ​ട സൂ​ക്ഷി​ച്ചി​രി​ക്കു​ന്നു എ​ന്ന് ആ​ല​പ്പു​ഴ എ​ക്സൈ​സ് ഇ​ന്‍റ​ലി​ജ​ൻ​സ് ബ്യൂ​റോ​ന​ൽ​കി​യ ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ കാ​ർ​ത്തി​ക​പ്പ​ള്ളി എ​ക്സൈ​സ് റേ​ഞ്ച് ഇ​ൻ​സ്പെ​ക്ട​ർ ബി. ​ജി​ഹാ​ദി​ന്‍റെ നേ​തൃത്വ​ത്തി​ൽ രാ​ത്രി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് കോ​ട ക​ണ്ടെ​ടു​ത്ത​ത്. വീ​ട്ടിലെ ശു​ചിമു​റി​ക്കു​ള്ളി​ൽ 35 ലി​റ്റ​ർ കൊ​ള​ളു​ന്ന നാ​ലു​ക​ന്നാ​സു​ക​ളി​ലാ​യി സൂ​ക്ഷി​ച്ചി​രു​ന്ന 140 ലി​റ്റ​ർ കോ​ടയാണു ക​ണ്ടെ​ടു​ത്ത​ത്. ഓ​ണ​ക്കാ​ല​ത്തേ​ക്ക് ചാ​രാ​യം നി​ർ​മി​ച്ചു വി​ല്പ​ന ന​ട​ത്തു​ക​യാ​യി​രു​ന്നു​ല​ക്ഷ്യം. വീ​ട്ടു​ട​മ തു​ക്കു​ന്ന​പു​ഴ​പ​ല്ല​ന മു​ണ്ട​ൻ പ​റ​മ്പ് കോ​ള​നി​യി​ൽ രാ​ജേ​ഷ് കു​മാ​റി​നെ പ്ര​തി​യാ​ക്കി കേ​സ് എ​ടു​ത്തു.