സൊ​സൈ​റ്റി പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു
Tuesday, August 3, 2021 10:09 PM IST
ഹ​രി​പ്പാ​ട്: മു​ട്ടം ഉ​ണ​ർ​വ് ആ​ർ​ട്സ് ആ​ൻ​ഡ് ക​ൾ​ച്ച​റ​ൽ സൊ​സൈ​റ്റി​യു​ടെ ഉ​ദ്ഘാ​ട​നം ചി​ത്ര​കാ​ര​നും ല​ളി​ത​ക​ലാ അ​ക്കാ​ദ​മി മെ​മ്പ​റു​മാ​യ ബാ​ല​മു​ര​ളീ​കൃ​ഷ്ണ​ൻ ചി​ത്രം വ​ര​ച്ചു നി​ർ​വ​ഹി​ച്ചു. ഉ​ണ​ർ​വ് പ്ര​സി​ഡ​ന്‍റ് സു​നി​മോ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി​ദ്യാ​ർ​ഥി​ക​ൾ​ക്കു ഓ​ൺ​ലൈ​ൻ പ​ഠ​ന​ത്തി​നാ​യു​ള്ള നി​റ​യ​റി​വ് എ​ന്ന പേ​രി​ൽ ന​ട​ന്ന മൊ​ബൈ​ൽ ഫോ​ൺ വി​ത​ര​ണം ചേ​പ്പാ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം.​കെ. വേ​ണു​കു​മാ​ർ സ്കൂ​ൾ അ​ധി​കാ​രി​ക​ൾ​ക്ക് ഫോ​ണു​ക​ൾ കൈ​മാ​റി ഉ​ദ്ഘാ​ട​നം ചെ​യ്തു. തു​ട​ർ​ന്ന് മു​ട്ട​ത്തെ പ്ര​ശ​സ്ത ക​ലാ​കാ​ര​ന്മാ​രാ​യ പി.​കെ. കൃ​ഷ്ണ​ൻ​കു​ട്ടി, മു​ട്ടം ദി​നേ​ശ്, ശ്രീ​നി​വാ​സ​ൻ, ച​ന്ദ്രാ​ജി കു​ട്ട​മ്പേ​രൂ​ർ തു​ട​ങ്ങി​യ​വ​രെ​യും ഇ​ക്ക​ഴി​ഞ്ഞ എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ​യി​ൽ മു​ഴു​വ​ൻ വി​ഷ​യ​ങ്ങ​ൾ​ക്കും എ ​പ്ല​സ് വാ​ങ്ങി​യ വി​ദ്യാ​ർ​ഥി​ക​ളേ​യും പൊ​ന്നാ​ട​യും ഫ​ല​ക​വും ന​ൽ​കി ആ​ദ​രി​ച്ചു. മു​തു​കു​ളം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ഉ​ണ്ണി​കൃ​ഷ്ണ​ൻ, ചേ​പ്പാ​ട് പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ സ​ന​ൽ​കു​മാ​ർ, ഷൈ​നി, ജാ​സ്മി​ൻ, സം​ഘ​ട​ന ര​ക്ഷാ​ധി​കാ​രി അ​നി​ൽ​കു​മാ​ർ തു​ട​ങ്ങി​യ​വ​ർ പ്രസംഗിച്ചു.