കു​ട്ട​നാ​ടി​ന് യോ​ജി​ച്ച സ​പ്ലൈലൈ​ൻ ശു​ദ്ധ​ജ​ല വി​ത​ര​ണ​ത്തി​നുവേ​ണ​മെ​ന്ന്
Thursday, June 24, 2021 10:13 PM IST
ആ​ല​പ്പു​ഴ: കു​ട്ട​നാ​ട്ടി​ൽ വ​രും​കാ​ല​ങ്ങ​ളി​ൽ കാ​ലാ​വ​സ്ഥാ​വ്യ​തി​യാ​നം വ​രു​ത്തിവ​യ്ക്കാ​വു​ന്ന ദു​ര​ന്ത​ങ്ങ​ളും വെ​ള്ള​പ്പൊ​ക്കം അ​ട​ക്ക​മു​ള്ള സ​വി​ശേ​ഷ​ത​ക​ളും മ​ന​സി​ലാ​ക്കി​യു​ള്ള കു​ടി​വെ​ള്ള പ​ദ്ധ​തി​യാ​ണ് ഇ​നി​യും ന​ട​പ്പാ​ക്കേ​ണ്ട​തെ​ന്നും അ​തി​നാ​വ​ശ്യ​മാ​യ പു​തി​യ പ്രോ​ജ​ക്ടി​നു സ​ർ​ക്കാ​ർ രൂ​പം ന​ൽ​ക​ണ​മെ​ന്നും ക​ർ​ഷ​ക കോ​ൺ​ഗ്ര​സ് ആ​ല​പ്പു​ഴ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് മാ​ത്യു ചെ​റുപ​റ​മ്പ​ൻ സം​സ്ഥാ​ന ജ​ല​വി​ഭ​വവ​കു​പ്പ് മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ന് അ​യ​ച്ച ഇ​മെ​യി​ൽ സ​ന്ദേ​ശ​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.
പ​തി​റ്റാ​ണ്ടു​ക​ൾ​ക്കു മു​മ്പ് തു​ട​ങ്ങി​വ​ച്ച പ​ദ്ധ​തി​യു​ടെ ലൈ​നു​ക​ൾ പ​ല​യി​ട​ത്തും ഒ​ന്നുമു​ത​ൽ ര​ണ്ടു മീ​റ്റ​ർ വ​രെ താ​ഴ്ച​യി​ൽ സ്ഥി​തി ചെ​യ്യു​ന്ന​തും പൊ​ട്ട​ൽ ഉ​ണ്ടാ​കു​മ്പോ​ൾ മെ​യി​ന്‍റ​ന​ൻ​സ് വി​ഷ​മ​ക​ര​വു​മാ​ണ്. കു​ട്ട​നാ​ട്ടി​ലെ കൃ​ഷി​യു​ടെ സു​ഗ​മ​മാ​യ ന​ട​ത്തി​പ്പി​നു നൂ​റു​ക​ണ​ക്കി​നു പാ​ട​ശേ​ഖ​ര ബ​ണ്ടു​ക​ൾ വീ​തി​യും ഉ​യ​ര​വും കൂ​ട്ടി നി​ർ​മി​ക്കേ​ണ്ട അ​വ​സ്ഥ​യി​ൽ ബ​ണ്ടു​ക​ളി​ലൂ​ടെ താ​ഴ്ത്തി ഇ​ടു​ന്ന ലൈ​നു​ക​ളി​ൽ മെ​യി​ന്‍റ​ന​ൻ​സ് ന​ട​ത്തു​മ്പോ​ൾ പാ​ട​ശേ​ഖ​ര ബ​ണ്ടു​ക​ൾക്ക് ​ബ​ല​ക്ഷ​യം ഉ​ണ്ടാ​കും. നി​ല​വി​ലു​ള്ള പി​വി​സി പൈ​പ്പി​ൽ വേ​ഗ​ത്തി​ൽ പൊ​ട്ട​ൽ ഉ​ണ്ടാ​വു​ക​യും ഇ​തി​ലൂ​ടെ മ​ലി​ന​ജ​ലം ലൈ​നി​ൽ ക​ട​ന്നു​പോ​വു​ക​യും ചെ​യ്യു​ന്നു. ഈ ​സാ​ഹ​ച​ര്യം ക​ണ​ക്കി​ലെ​ടു​ത്ത് കു​റ​ഞ്ഞ​ത് പാ​ട​ശേ​ഖ​ര​ത്തി​ലെ ബ​ണ്ടു​ക​ളി​ൽ അ​ട​ക്കം ഒ​രു മീ​റ്റ​ർ ഉ​യ​ര​ത്തി​ൽ ജി​ഐ പൈ​പ്പ് ഉ​പ​യോ​ഗി​ച്ചു​ള്ള സ​പ്ലൈ ലൈ​ൻ ഇ​ടാ​ൻ സ​ർ​ക്കാ​ർ ത​യാ​റാ​ക​ണ​മെ​ന്ന് സ​ന്ദേ​ശ​ത്തി​ൽ മാ​ത്യു ചെ​റു​പ​റ​മ്പ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.