സ്നേ​ഹാ​മൃ​തം പ​ദ്ധ​തി​യു​മാ​യി ക​രു​വാ​റ്റാ പ​ഞ്ചാ​യ​ത്ത്
Thursday, June 24, 2021 10:13 PM IST
ആ​ല​പ്പു​ഴ: ക​രു​വാ​റ്റാ പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​പ്പാ​ക്കു​ന്ന സ്നേ​ഹാ​മൃ​തം പ​ദ്ധ​തി സം​സ്ഥാ​ന ശി​ശു​ക്ഷേ​മ സ​മി​തി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡോ.​ ഷി​ജു​ഖാ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. കു​ട്ടി​ക​ളി​ൽ കോ​വി​ഡ് അ​ന​ന്ത​ര മാ​ന​സി​ക, ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ൾ​ക്കു​ള്ള ആ​യു​ർ​വേ​ദ പ​രി​ര​ക്ഷാ പ​ദ്ധ​തി​യാ​ണ് സ്നേ​ഹാ​മൃ​തം. കോ​വി​ഡ് ബാ​ധി​ത​രാ​യ കു​ട്ടി​ക​ളി​ൽ രോ​ഗ​മു​ക്തി​ക്കുശേ​ഷ​മു​ള്ള പ്ര​ശ്ന​ങ്ങ​ൾ ക​ണ്ടെ​ത്തി ചി​കി​ത്സ, യോ​ഗ, വി​നോ​ദ പ​രി​പാ​ടി​ക​ൾ, കൗ​ൺ​സ​ലിം​ഗ്, പോ​ഷ​കാ​ഹാ​ര​ങ്ങ​ൾ എ​ന്നി​വ​യ​ട​ങ്ങി​യ​താ​ണ് പ​ദ്ധ​തി. ആ​യു​ർ​വേ​ദ വി​ദ​ഗ്ധ​രാ​യ ഡോ​ക്ട​ർ​മാ​രു​ടെ പാ​ന​ലി​നാ​ണ് പ​ദ്ധ​തി​യു​ടെ മേ​ൽ​നോ​ട്ടം. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ്. സു​രേ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഹ​രി​പ്പാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് രു​ഗ്മി​ണി രാ​ജു, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ക്ഷേ​മ​കാ​ര്യ സ്റ്റാ​ന്‍റിം​ഗ്‌ ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ടി.​എ​സ്. താ​ഹ, വി​ക​സ​നകാ​ര്യ സ്റ്റാ​ന്‍റിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൻ എ. ​ശോ​ഭ, പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ടി. ​പൊ​ന്ന​മ്മ, ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ സ്റ്റാ​ന്‍റിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ ശ്രീ​ലേ​ഖ മ​നു, പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി നി​ഷ എ​ൻ. ത​യ്യി​ൽ എ​ന്നി​വ​ർ പ്രസംഗിച്ചു.