451 പേ​ർ​ക്കുകൂടി കോ​വി​ഡ്; 1005 പേ​ർ​ക്കു രോ​ഗ​മു​ക്തി
Monday, June 21, 2021 10:20 PM IST
ആ​ല​പ്പു​ഴ: ജി​ല്ല​യി​ൽ ഇ​ന്ന​ലെ 451 പേ​ർ​ക്കുകൂടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. 1005പേ​ർ രോ​ഗ​മു​ക്ത​രാ​യി. 7.99 ശ​ത​മാ​ന​മാ​ണ് ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക്. 443 പേ​ർ​ക്ക് സ​മ്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. ഏ​ഴു പേ​രു​ടെ സ​മ്പ​ർ​ക്ക ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല. ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രി​ൽ ഒ​രാ​ൾ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. ആ​കെ 1,84,150 പേ​ർ രോ​ഗ​മു​ക്ത​രാ​യി. 8715 പേ​ർ ചി​കി​ത്സ​യി​ലു​ണ്ട്.
230 പേ​ർ കോ​വി​ഡ് ആ​ശു​പ​ത്രി​ക​ളി​ലും 1558 പേ​ർ സി​എ​ഫ്എ​ൽ​റ്റി​സി​ക​ളി​ലും ചി​കി​ത്സ​യി​ലു​ണ്ട്. 6032 പേ​ർ വീ​ടു​ക​ളി​ൽ ഐ​സൊ​ലേ​ഷ​നി​ലു​ണ്ട്. 120 പേ​രെ ആ​ശു​പ​ത്രി നി​രീ​ക്ഷ​ണ​ത്തി​ൽ പ്ര​വേ​ശി​പ്പി​ച്ചു. 4320 പേ​ർ നി​രീ​ക്ഷ​ണ​ത്തി​ൽ നി​ന്നും ഒ​ഴി​വാ​ക്ക​പ്പെ​ട്ടു. 569 പേ​ർ നി​രീ​ക്ഷ​ണ​ത്തി​നു നി​ർ​ദേ​ശി​ക്ക​പ്പെ​ട്ടു. ആ​കെ 24,865 പേ​ർ നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്നു. 5640 സാ​മ്പി​ളു​ക​ളാ​ണ് തി​ങ്ക​ളാ​ഴ്ച പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ച​ത്.
ലോ​ക്ക് ഡൗ​ണ്‍​ലം​ഘ​നം: 192 വാ​ഹ​ന​ങ്ങ​ൾ
പി​ടി​ച്ചെ​ടു​ത്തു
ആ​ല​പ്പു​ഴ: ജി​ല്ല​യി​ൽ അ​വ​ശ്യ കാ​ര്യ​ങ്ങ​ൾ​ക്ക​ല്ലാ​തെ പു​റ​ത്തേ​ക്ക് ഇ​റ​ക്കി​യ 192 വാ​ഹ​ന​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്തു. ലോ​ക്ഡൗ​ൺ ലം​ഘ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ഴി​ഞ്ഞ 24 മ​ണി​ക്കു​റി​നു​ള്ളി​ൽ 31 കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്തു.
19 പേ​രെ അ​റ​സ്റ്റു​ചെ​യ്തു. ക്വാ​റ​ന്‍റൈ​ൻ ലം​ഘി​ച്ച​തി​ന് അ​ഞ്ചു പേ​ർ​ക്കെ​തി​രെ​യും മാ​സ്ക് ധ​രി​ക്കാ​ത്ത​തി​ന് 505 പേ​ർ​ക്കെ​തി​രെ​യും സാ​മൂ​ഹ്യ അ​ക​ലം പാ​ലി​ക്കാ​ത്ത​തി​ന് 206 പേ​ർ​ക്കെ​തി​രെ​യും കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ ലം​ഘി​ച്ച​തി​ന് ന​ട​പ​ടി സ്വീ​ക​രി​ച്ചു. 38665 പേ​രെ താ​ക്കീ​ത് ചെ​യ്തു വി​ട്ട​യ​ച്ചു.