ഇ​ന്ന് സം​യു​ക്‌​ത ട്രേ​ഡ് യൂ​ണി​യ​ന്‍റെ ച​ക്ര​സ്തം​ഭ​നം
Sunday, June 20, 2021 10:38 PM IST
ആ​ല​പ്പു​ഴ: ഇ​ന്ധ​ന​വി​ല കൊ​ള്ള​യ്ക്കെ​തി​രെ നി​ര​ത്തു​ക​ൾ ഇ​ന്ന് 15 മി​നി​റ്റ് നി​ശ്ച​ല​മാ​കും. ട്രേ​ഡ് യൂ​ണി​യ​നു​ക​ളു​ടെ സം​യു​ക്‌​ത സ​മ​ര​സ​മി​തി ആ​ഹ്വാ​നം ചെ​യ്ത ച​ക്ര​സ്തം​ഭ​ന സ​മ​ര​ത്തി​ന്‍റെ ഭാ​ഗ​മാ​യി രാ​വി​ലെ 11 മു​ത​ൽ 11.15 വ​രെ നി​ര​ത്തി​ലു​ള്ള മു​ഴു​വ​ൻ വാ​ഹ​ന​ങ്ങ​ളും നി​ർ​ത്തി​യി​ട്ട് പ്ര​തി​ഷേ​ധി​ക്കും.11​ന് വാ​ഹ​ന​ങ്ങ​ൾ എ​വി​ടെ​യാ​ണോ അ​വി​ടെ നി​ർ​ത്തി​യി​ട്ടാ​ണ് സ​മ​രം.
സ്വ​കാ​ര്യ-​ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ പ്ര​തി​ഷേ​ധ​ത്തി​ന്‍റെ ഭാ​ഗ​മാ​കും. ജി​ല്ല​യി​ലെ 300 പ്ര​ധാ​ന കേ​ന്ദ്ര​ങ്ങ​ളി​ൽ സ​മ​ര​സ​മി​തി നേ​താ​ക്ക​ളും സ​മ​ര വോ​ള​ന്‍റി​യ​ർ​മാ​രും സ​മ​ര​ത്തി​ന് നേ​തൃ​ത്വം ന​ൽ​കും. ആം​ബു​ല​ൻ​സി​നു യാ​ത്രാ​സൗ​ക​ര്യം സ​മ​ര വോ​ള​ന്‍റി​യ​ർ​മാ​ർ ഉ​റ​പ്പു വ​രു​ത്തും. തൊ​ഴി​ലാ​ളി​ക​ളോ​ടൊ​പ്പം പ്ര​ബു​ദ്ധ​രാ​യ ആ​ബാ​ല​വൃ​ദ്ധം ജ​ന​ങ്ങ​ളും ഈ ​സ​മ​ര​ത്തി​ൽ അ​ണി​നി​ര​ക്ക​ണ​മെ​ന്ന് പി. ​ഗാ​ന​കു​മാ​ർ -സി​ഐ​ടി​യു, ജി. ​ബൈ​ജു-​ഐ​എ​ൻ​ടി​യു​സി, അ​ഡ്വ. മോ​ഹ​ൻ​ദാ​സ് -എ​ഐ​ടി​യു​സി, ജേ​ക്ക​ബ് ഉ​മ്മ​ൻ -എ​ച്ച്എം​എ​സ്, ക​ള​ത്തി​ൽ വി​ജ​യ​ൻ-​ടി​യു​സി​സി, പി.​ആ​ർ. സ​തീ​ശ​ൻ -എ​ഐ​യു​ടി​യു​സി, സി.​എ​സ്. ര​മേ​ഷ​ൻ-​യു​ടി​യു​സി, പി.​എ. മ​ജീ​ദ് -എ​സ്ടി​യു, കെ.​വി. ഉ​ദ​യ​ഭാ​നു-​ടി​യു​സി​ഐ, വി​നോ​ദി​നി-​സേ​വാ, കെ.​എം. ജ​യ​റാം-​കെ​ടി​യു​സി​എം എ​ന്നി​വ​ർ പ​റ​ഞ്ഞു.