അ​ന്ധ​കാ​ര​ന​ഴി ഷ​ട്ട​ർ സ​മ​യ​ബ​ന്ധി​ത​മാ​യി പ്ര​വ​ർ​ത്തി​പ്പി​ക്കു​മെ​ന്ന്
Monday, June 14, 2021 9:57 PM IST
തു​റ​വൂ​ർ: അ​രൂ​ർ, ചേ​ർ​ത്ത​ല മേ​ഖ​ല​ക​ളി​ലെ കൃ​ഷി​ക്ക് പ്ര​യോ​ജ​ന​ക​ര​മാ​യ വി​ധ​ത്തി​ൽ അ​ന്ധ​കാ​ര​ന​ഴി ഷ​ട്ട​ർ സ​മ​യ​ബ​ന്ധി​ത​മാ​യി അ​ട​യ്ക്കു​ക​യും തു​റ​ക്കു​ക​യും ചെ​യ്യു​ന്ന​തി​നു​ള്ള ക്ര​മീ​ക​ര​ണം ഒ​രു​ക്കു​മെ​ന്ന് കൃ​ഷി​മ​ന്ത്രി പി. ​പ്ര​സാ​ദ് പ​റ​ഞ്ഞു.
ചേ​ർ​ത്ത​ല വെ​ട്ട​യ്ക്ക​ൽ എ-​ബ്ലോ​ക്ക് പാ​ട​ശേ​ഖ​ര​ത്ത് നെ​ല്ലും പ​ച്ച​ക്ക​റി വി​ത്തും വി​ത ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ച് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി. സം​സ്ഥാ​ന സ​ർ​ക്കാ​ർ കൃ​ഷി​ക്കാ​ർ​ക്ക് എ​ല്ലാ സ​ഹാ​യ​വും ന​ൽ​കും. നെ​ൽ​കൃ​ഷി​യെ അ​വ​ഗ​ണി​ച്ച് വേ​റി​ട്ട പ​രി​പാ​ടി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട​വ​ർ നീ​ങ്ങി​യാ​ൽ അ​ത​നു​വ​ദി​ക്കി​ല്ലെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.
മു​ഖ്യ​മ​ന്ത്രി​യു​ടെ സു​ഭി​ക്ഷ കേ​ര​ളം പ​ദ്ധ​തി പ്ര​കാ​രം 20 ഏ​ക്ക​റി​ലും കേ​ന്ദ്ര സ​ർ​ക്കാ​ർ ആ​വി​ഷ്ക​രി​ച്ചി​ട്ടു​ള്ള അ​ഡാ​ക്കി​ന്‍റെ സം​യോ​ജി​ത നെ​ല്ല്-​മ​ത്സ്യ​കൃ​ഷി പ​ദ്ധ​തി​പ്ര​കാ​രം 40 ഏ​ക്ക​റി​ലും പ​ട്ട​ണ​ക്കാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത്, പ​ട്ട​ണ​ക്കാ​ട് പ​ഞ്ചാ​യ​ത്ത്, കൃ​ഷി​ഭ​വ​ൻ എ​ന്നി​വ​യു​ടെ സ​ഹാ​യ​ത്തോ​ടെ മൂ​ന്നു​ഗ്രൂ​പ്പു​ക​ളാ​യി കൃ​ഷി​യി​റ​ക്കു​ക​യാ​ണ് ചെ​യ്യു​ന്ന​ത്.
വി​ത ഉ​ദ്ഘാ​ട​ന​ത്തി​നു ശേ​ഷം പ​ച്ച​ക്ക​റി ന​ടീ​ൽ ഉ​ദ്ഘാ​ട​നം തു​റ​വൂ​ർ ക​രി​നി​ല വി​ക​സ​ന ഏ​ജ​ൻ​സി വൈ​സ് ചെ​യ​ർ​മാ​ൻ എം.​സി. സി​ദ്ധാ​ർ​ഥ​ൻ നി​ർ​വ​ഹി​ച്ചു.
എ-​ബ്ലോ​ക്ക് ക​രി​നി​ല ക​ർ​ഷ​ക​സം​ഘം സെ​ക്ര​ട്ട​റി മോ​ഹ​ൻ​ദാ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ൽ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ആ​ർ. ജീ​വ​ൻ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം ജ​യ, പ​ഞ്ചാ​യ​ത്തം​ഗം കെ.​ഡി. ജ​യ​രാ​ജ്, കോ-​ഓ​ർ​ഡി​നേ​റ്റ​ർ പി.​എ​ൻ. പ്ര​സ​ന്ന​ൻ, കെ.​എ​സ.് മു​ര​ളീ​ധ​ര​ൻ, ജി​ജി​മോ​ൻ, സാ​ജ​ൻ കൃ​ഷി അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ റെ​യ്ച്ച​ൽ സോ​ഫി, കൃ​ഷി ഓ​ഫീ​സ​ർ സി​ജി. എ​ൻ. നാ​ഥ്, ബേ​ബി ഷീ​ജ, സുജ ഈ​പ്പ​ൻ എ​ന്നി​വ​ർ പ്രസംഗിച്ചു.