വേ​ന്പ​നാ​ട്ടു​കാ​യ​ലി​നെ വീ​ണ്ടെ​ടു​ക്കണം: ഡോ. ​കെ.​ജി. പ​ത്മ​കു​മാ​ർ
Monday, June 14, 2021 9:57 PM IST
മ​ങ്കൊ​ന്പ്: കു​ട്ട​നാ​ടി​നെ വീ​ണ്ടെ​ടു​ക്കാ​ൻ വേ​ന്പ​നാ​ട്ടു​കാ​യ​ലി​നെ വീ​ണ്ടെ​ടു​ക്കു​ണ​മെ​ന്ന് കെ.​ജി. പ​ത്മ​കു​മാ​ർ. വേ​ന്പ​നാ​ട്ടു​കാ​യ​ലി​ൽ എ​ക്ക​ലും ജ​ലസ​സ്യ​ങ്ങ​ളും നി​റ​ഞ്ഞി​രി​ക്കു​ക​യാ​ണ്. ആ​ന്പ​ൽ​പ്പൂ​വിരിഞ്ഞത് വ​സ​ന്ത​മ​ല്ല, അ​പ​ക​ട​ത്തി​ന്‍റെ സൂ​ച​ന​യാ​ണ്. അ​തു തി​രി​ച്ച​റി​ഞ്ഞ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്ത​ണം.
കാ​യ​ലി​ലെ എ​ക്കലും കാ​യ​ൽ​ത്തീ​ര​ത്തെ കൈ​യേ​റ്റ​ങ്ങ​ളും ഒ​ഴിപ്പി​ക്ക​ണം. കാ​യ​ലും പു​ഴ​യു​മെ​ല്ലാം കു​പ്പ​ത്തൊ​ട്ടി​യാ​ണെ​ന്ന മ​നോ​ഭാ​വം മാ​റ്റ​ണം. അ​ങ്ങ​നെ വേ​ന്പ​നാ​ടി​നെ വീ​ണ്ടെ​ടു​ത്താ​ൽ കു​ട്ട​നാ​ടിന്‍റെ പ്ര​തി​സ​ന്ധി​ക​ൾ​ക്ക് ഒ​രു പ​രി​ധി​വ​രെ പ​രി​ഹാ​ര​മാ​കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
കു​ട്ട​നാ​ടി​ന്‍റെ പ്ര​തി​സ​ന്ധി​ക​ൾ​ക്ക് ശാ​ശ്വ​ത പ​രി​ഹാ​ര​ത്തി​നു​ള്ള നി​ർ​ദേ​ശ​ങ്ങ​ളു​യ​ർ​ത്തി കു​ട്ട​നാ​ട് ത​നി​മ മ​രു​തം യൂ​ട്യൂ​ബ് ചാ​ന​ലി​ലൂ​ടെ സം​ഘ​ടി​പ്പി​ച്ച അ​തി​ജീ​വ​ന​താ​ളം ബെ​ബി​നാ​ർ പ​ര​ന്പ​ര​യി​ൽ വേ​ന്പ​നാ​ട്ടു​കാ​യ​ലും കു​ട്ട​നാ​ടും എ​ന്ന വി​ഷ​യ​ത്തി​ൽ പ്ര​ഭാ​ഷ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ത​നി​മ ര​ക്ഷാ​ധി​കാ​രി കാ​വാ​ലം ബാ​ല​ച​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വ​ർ​ഗീ​സ് പ​ന​ക്ക​ളം വ​ര​വി​ളി പാ​ടി.
വെ​ബി​നാ​റി​ന്‍റെ മൂ​ന്നാം ഭാ​ഗ​ത്തി​ൽ കു​ട്ട​നാ​ടി​ന്‍റെ വി​ക​സ​ന ച​രി​ത്രം എ​ന്ന വി​ഷ​യ​ത്തി​ൽ എം. ​ഗോ​പ​കു​മാ​ർ പ്ര​ഭാ​ഷ​ണം ന​ട​ത്തി. വെ​ള്ളം നി​ർ​മി​ച്ച നാ​ടി​നെ വെ​ള്ളം കൊ​ണ്ടു​ത​ന്നെ വീ​ണ്ടെ​ടു​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഡോ. ​നെ​ടു​മു​ടി ഹ​രി​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കാ​വാ​ലം ബാ​ല​ച​ന്ദ്ര​ൻ വ​ര​വി​ളി പാ​ടി. ഡോ. ​തോ​മ​സ് പ​ന​ക്ക​ളം, ബി​ജു സെ​ബാ​സ്റ്റ്യ​ൻ, ഡോ. ​ബി​ന്ദു, പീ​റ്റ​ർ തോ​മ​സ് പെ​രു​ന്പ​ള്ളി, ഷൈ​ൻ പ​ങ്ക​ജാ​ക്ഷ​ൻ, പ്രി​ൻ​സ് ജോ​സ​ഫ് അ​റു​വ​ൻ​പ​റ​ന്പി​ൽ തു​ട​ങ്ങി​യ​വ​ർ പ്രം​സ​ഗി​ച്ചു.
ജൂ​ണ്‍-​ജൂ​ലൈ മാ​സ​ങ്ങ​ളി​ലെ ശ​നി, ഞാ​യ​ർ ദി​വ​സ​ങ്ങ​ളി​ൽ തു​ട​ർ​ന്നും സം​ഘ​ടി​പ്പി​ക്ക​പ്പെ​ടു​ന്ന വെ​ബി​നാ​ർ പ​ര​ന്പ​ര​യി​ൽ ദേ​ശീ​യ അ​ന്ത​ർ​ദേ​ശീ​യ ത​ല​ത്തി​ൽ പ്ര​ശ​സ്ത​രാ​യ​വ​രു​ൾ​പ്പെടെ പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക​ർ, ക​ർ​ഷ​ക​ർ, കൃ​ഷി​പ​ഠി​താ​ക്ക​ൾ, ശാ​സ്ത്ര​ജ്ഞ​ർ, പ​രി​സ്ഥി​തി ചി​ന്ത​ക​ർ, സാം​സ്കാരി​ക പ്ര​വ​ർ​ത്ത​ക​ർ, എ​ഴു​ത്തു​കാ​ർ, ആ​രോ​ഗ്യ​ചി​ന്ത​ക​ർ, രാ​ഷ്ട്രീ​യ-​ സം​സ്കാരി​ക നാ​യ​ക​ർ തു​ട​ങ്ങി​യ​വ​ർ പ്ര​ഭാ​ഷ​ണ​ങ്ങ​ൾ ന​ട​ത്തും. വെ​ബി​നാ​ർ പ​ര​ന്പ​ര പൂ​ർ​ത്തി​യാ​കു​ന്പോ​ൾ അ​ത് സ​മ​ഗ്ര​കു​ട്ട​നാ​ട് പ​ഠ​ന റി​പ്പോ​ർ​ട്ടാ​യി കേ​ര​ള​സ​ർ​ക്കാ​രി​നു സ​മ​ർ​പ്പി​ക്കും.