ഹാ​ഷി​ഷ് ഓ​യി​ലു​മാ​യി ര​ണ്ടു​പേ​ർ പി​ടി​യി​ൽ
Sunday, June 13, 2021 10:21 PM IST
ചേ​ര്‍​ത്ത​ല: ഹാ​ഷി​ഷ് ഓ​യി​ലു​മാ​യി ര​ണ്ടു യു​വാ​ക്ക​ളെ എ​ക്സൈ​സ് പി​ടി​കൂ​ടി. ക​ള​വം​കോ​ടം നാ​മ​ക്കാ​ട്ട് വീ​ട്ടി​ൽ അ​ർ​ജു​ൻ പ്ര​ദീ​പ് (26), വ​യ​ലാ​ർ പു​തു​ക്ക​രി​ച്ചി​റ രാ​ഹു​ൽ കൃ​ഷ്ണ​ൻ (26) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. ക​ള​വം​കോ​ടം ക​ര​പ്പു​റം മി​ഷ​ൻ ഗ​വ. യു​പി സ്കൂ​ളി​ൽ ര​ഹ​സ്യ നി​രീ​ക്ഷ​ണം ന​ട​ത്ത​വേ സ്കൂ​ളി​നു കി​ഴ​ക്ക് സം​ശ​യാ​സ്പ​ദ​മാ​യി കാ​ണ​പ്പെ​ട്ട യു​വാ​ക്ക​ളി​ൽനി​ന്ന് ആ​റു​ഗ്രാം ഹാ​ഷി​ഷ് ഓ​യി​ൽ പി​ടി​ച്ചെ​ടു​ക്കുകയായിരുന്നു.
എ​ക്‌​സൈ​സ് റേ​ഞ്ച് ഇ​ൻ​സ്‌​പെ​ക്ട​ർ വി.​പി. അ​നൂ​പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന പ​രി​ശോ​ധ​ന​യി​ല്‍ പ്രീ​വ​ന്‍റീ​വ്‌ ഓ​ഫീ​സ​ർ സ​ബി​നേ​ഷ്ജി​ത്ത്, സി​വി​ൽ ഓ​ഫീ​സ​ർ​മാ​രാ​യ പി. ​അ​നി​ലാ​ൽ, പി.​എ അ​നി​ൽ​കു​മാ​ർ, പി.​ടി ആ​ന്‍റ​ണി, എ​സ്. ശ്രീ​ജ, ഡ്രൈ​വ​ർ ഹ​രി​കൃ​ഷ്ണ​ൻ എ​ന്നി​വരുമുണ്ടാ​യി​രു​ന്നു. അ​ട​ഞ്ഞു​കി​ട​ക്കു​ന്ന സ​ർ​ക്കാ​ർ സ്കൂ​ളു​ക​ളി​ൽ സാ​മൂ​ഹ്യ വി​രു​ദ്ധ​ർ ത​മ്പ​ടി​ച്ച് മ​ദ്യ-​മ​യ​ക്കു​മ​രു​ന്ന് ഇ​ട​പാ​ടു​ക​ൾ ന​ട​ത്താ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നു​ള്ള വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ആ​ല​പ്പു​ഴ ഡെ​പ്യൂ​ട്ടി എ​ക്സൈ​സ് ക​മ്മീ​ഷ​ണ​റു​ടെ നി​ർ​ദേ​ശാ​നു​സ​ര​ണം ചേ​ർ​ത്ത​ല റേ​ഞ്ച് പ​രി​ധി​യി​ലെ മു​ഴു​വ​ൻ സ്കൂ​ൾ-​കോ​ള​ജ് കോ​മ്പൗ​ണ്ടു​ക​ളി​ലും എ​ക്സൈ​സ് ഷാ​ഡോ വി​ഭാ​ഗം ര​ഹ​സ്യ നി​രീ​ക്ഷ​ണം ന​ട​ത്തിവരികയാണ്.
സ​ർ​ക്കാ​ർ സ്കൂ​ളു​ക​ളി​ൽ സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ർ ഇ​ല്ലാ​ത്ത​ത് സാ​മൂ​ഹ്യ വി​രു​ദ്ധ​ർ​ക്ക് യ​ഥേ​ഷ്ടം വിഹരിക്കുന്ന​തി​ന് സാ​ഹ​ച​ര്യം സൃ​ഷ്ടി​ക്കു​ന്ന​താ​യും പി​ടി​എ ക​മ്മി​റ്റി​ക​ൾ ഇ​ത് ത​ട​യു​ന്ന​തി​നാ​വ​ശ്യ​മാ​യ മു​ൻ​ക​രു​ത​ലെ​ടു​ക്ക​ണ​മെ​ന്നും അ​ധി​കൃ​ത​ർ സ്കൂ​ളു​ക​ളി​ൽ നി​രീ​ക്ഷ​ണം ന​ട​ത്ത​ണ​മെ​ന്നും ചേ​ർ​ത്ത​ല റേ​ഞ്ച് ഇ​ൻ​സ്പെ​ക്ട​ർ അ​റി​യി​ച്ചു.
വാ​ഷും വാ​റ്റു​ചാ​രാ​യ​വും പി​ടി​കൂ​ടി
അ​മ്പ​ല​പ്പു​ഴ:​പു​റ​ക്കാ​ട് പ​ഞ്ചാ​യ​ത്ത് എ​ട്ടാം വാ​ർ​ഡി​ൽ നി​ന്ന് എ​ക്സൈ​സ് റേ​ഞ്ച് ഉ​ദ്യോ​ഗ​സ്ഥ​ർ 135 ലി​റ്റ​ർ വാ​ഷും 10 ലി​റ്റ​ർ ചാ​രാ​യ​വും പി​ടി​കൂ​ടി. ആ​ല​പ്പു​ഴ എ​ക്സൈ​സ് റേ​ഞ്ച് ഇ​ൻ​സ്പെ​ക്ട​ർ എ​സ്. ബി​നു​വി​ന് ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തത്തുട​ർ​ന്ന് ന​ട​ന്ന തെ​ര​ച്ചി​ലി​ൽ അ​മ്പ​ല​പ്പു​ഴ താ​ലൂ​ക്കി​ൽ പു​റ​ക്കാ​ട് പ​ഞ്ചാ​യ​ത്ത് എ​ട്ടാം വാ​ർ​ഡി​ൽ ചാ​ല​യി​ൽ​ചി​റ, മ​ണ്ണും പു​റം പു​ര​യി​ട​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ചാ​രാ​യ​വും വാ​ഷും ക​ണ്ടെ​ത്തി​യ​ത്. പ്രി​വ​ന്‍റീവ് ഓ​ഫീ​സ​ർ പി. ​ജ​ഗ​ദീ​ശ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഗ്രേ​ഡ് പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ​മാ​രാ​യ ടി. ​സാ​നു, വി.​കെ. മ​നോ​ജ്കു​മാ​ർ, ഫാ​റൂ​ക്ക് അ​ഹ​മ്മ​ദ്‌, സി​ഇ​ഒ സാ​ജ​ൻ ജോ​സ​ഫ്, ഡ​ബ്ലി​യു​സി​ഇ​ഒ റോ​സ​മ്മ തോ​മ​സ് എ​ന്നി​വ​രും റെ​യ്ഡി​ൽ പ​ങ്കെ​ടു​ത്തു.
കോ​ട​യും വാ​റ്റു​പ​ക​ര​ണ​ങ്ങ​ളും പി​ടി​കൂ​ടി
മ​ങ്കൊ​ന്പ്: ആ​ൾ​ത്താമ​സ​മി​ല്ലാ​ത്ത ഡോ​ക്ട​റു​ടെ വീ​ട്ടി​ൽ നി​ന്ന് കോ​ട​യും വാ​റ്റുപ​കര​ണ​ങ്ങ​ളും പി​ടി​കൂ​ടി. ഇ​ന്ന​ലെ പു​ല​ർ​ച്ചെ 5.45നു ​പു​ളി​ങ്കു​ന്ന് ക​ണ്ണാ​ടി സ്വ​ദേ​ശി​യാ​യ ഡോ​ക്ട​റു​ടെ ആ​ൾ​ത്താ​മ​സ​മി​ല്ലാ​ത്ത​ വീ​ടി​ന്‍റെ കോ​ന്പൗ​ണ്ടി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റി ചാ​രാ​യം വാ​റ്റാ​ൻ ശ്ര​മി​ച്ച ക​ണ്ണാ​ടി മു​റി​യി​ൽ നാ​ലു​പ​റച്ചിറ വീ​ട്ടി​ൽ മ​ജേ​ഷ് (29), ക​റു​ക​പ്പ​റ​ന്പി​ൽ സ​രു​ൺ (28) എ​ന്നി​വ​ർ​ക്കെ​തി​രേ എ​ക്സൈ​സ് അ​ധി​കൃ​ത​ർ കേ​സെ​ടു​ത്തു. ര​ണ്ടു​പേ​രും ഓ​ടി​ര​ക്ഷ​പ്പെ​ട്ട​തി​നാ​ൽ പി​ടി​കൂ​ടാ​നാ​യി​ട്ടി​ല്ല.
സ​ർ​ക്കി​ൾ ഓ​ഫീ​സി​ലെ പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ​മാ​രാ​യ കെ.​ഐ. ആ​ന്‍റ​ണി, എ. ​അ​ജീ​ബ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന. പ്ര​തി​ക​ൾ കി​ഴ​ക്ക് വ​ശ​ത്തു​ള്ള വെ​ള്ള കെ​ട്ടു​ള്ള ബ​ണ്ടി​ലൂ​ടെ ഓ​ടി​ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു.
വാ​റ്റു​ന്ന​തി​നു സൂ​ക്ഷി​ച്ചുവ​ച്ച 160 ലി​റ്റ​ർ കോ​ട, 100 ലി​റ്റ​റി​ന്‍റെ അ​ലൂ​മി​നി​യം ക​ലം, മ​ണ്ണ് ഇ​ല്ലിച്ച​ട്ടി, 15 ലി​റ്റ​റി​ന്‍റെ ച​രു​വം, ട്യൂ​ബ് ഘ​ടി​പ്പി​ച്ച മേ​ൽമൂ​ടി എ​ന്നി​വ​യാ​ണ് പി​ടി​ച്ചെ​ടു​ത്ത​ത്.