വാ​ക്സി​ൻ ച​ല​ഞ്ചി​ലേ​ക്ക് എ​ട്ടു​ല​ക്ഷ​ം രൂപ കൈ​മാ​റി
Friday, May 14, 2021 10:42 PM IST
മാ​വേ​ലി​ക്ക​ര: വാ​ക്സി​ൻ ച​ല​ഞ്ചി​ന്‍റെ ഭാ​ഗ​മാ​യി മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സനി​ധി​യി​ലേ​ക്ക് മാ​വേ​ലി​ക്ക​ര തെ​ക്കേ​ക്ക​ര പ​ഞ്ചാ​യ​ത്തും ക​ല്ലു​മ​ല സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കും സം​ഭാ​വ​ന ന​ൽ​കി. ര​ണ്ടി​ട​ത്തും നി​യു​ക്ത എം​എ​ൽ​എ എം.​എ​സ്. അ​രു​ണ്‍​കു​മാ​ർ ഫ​ണ്ട് ഏ​റ്റു​വാ​ങ്ങി. തെ​ക്കേ​ക്ക​ര പ​ഞ്ചാ​യ​ത്തി​ൽ പ്ര​സി​ഡ​ന്‍റ് ഡോ. ​കെ. മോ​ഹ​ൻ​കു​മാ​ർ അ​ഞ്ചു​ല​ക്ഷം രൂ​പ​യാ​ണ് അ​രു​ണി​നു കൈ​മാ​റി​യ​ത്. വൈ​സ് പ്ര​സി​ഡ​ന്‍റ് മി​നി ദേ​വ​രാ​ജ​ൻ, സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​രാ​യ പി. ​അ​ജി​ത്ത്, വി. ​രാ​ധാ​കൃ​ഷ്ണ​ൻ, മാ​വേ​ലി​ക്ക​ര ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം ആ​ർ. അ​ജ​യ​ൻ, പ​ഞ്ചാ​യ​ത്ത് അ​സി. സെ​ക്ര​ട്ട​റി ദീ​പ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. ക​ല്ലു​മ​ല കാ​ർ​ഷി​ക സ​ഹ​ക​ര​ണ ബാ​ങ്കി​ന്‍റെ മൂ​ന്നു​ല​ക്ഷം രൂ​പ​യും ബാ​ങ്ക് ജീ​വ​ന​ക്കാ​രു​ടെ 41,576 രൂ​പ​യും ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് എ. ​ശ്രീ​ജി​ത്തി​ൽനി​ന്ന് അ​രു​ണും മാ​വേ​ലി​ക്ക​ര താ​ലൂ​ക്ക് സ​ർ​ക്കി​ൾ സ​ഹ​ക​ര​ണ യൂ​ണി​യ​ൻ ചെ​യ​ർ​മാ​ൻ മു​ര​ളി ത​ഴ​ക്ക​ര​യും ചേ​ർ​ന്ന് ഏ​റ്റു​വാ​ങ്ങി. ബാ​ങ്ക് സെ​ക്ര​ട്ട​റി എ. ​ബി​ന്ദു, ഭ​ര​ണ​സ​മി​തി​യം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.