മ​രം വീ​ണ് വീ​ടി​ന്‍റെ മേ​ൽ​ക്കൂ​ര ത​ക​ർ​ന്നു
Wednesday, May 12, 2021 9:49 PM IST
ഹ​രി​പ്പാ​ട്: ച​റു​ത​ന പ​ഞ്ചാ​യ​ത്ത് ര​ണ്ടാം വാ​ർ​ഡി​ൽ തു​ണ്ടീ പോ​ച്ച അ​ജീ​ഷി​ന്‍റെ വീ​ടി​നു മു​ക​ളി​ലേ​ക്കു ശക്ത​മാ​യ കാ​റ്റി​ലും മ​ഴ​യി​ലും മ​രം ക​ട​പു​ഴ​കി വീ​ണു. മേ​ൽ​ക്കൂ​ര ത​ക​ർ​ന്ന് ഷീ​റ്റു​ക​ളും ക​ട്ട​യും അ​ട​ർ​ന്നു വീ​ണു. ക​ട്ടി​ൽ, ഡൈ​നിം​ഗ് ടേ​ബി​ൾ ഉ​ൾ​പ്പെടെ​യു​ള്ള വീ​ട്ടു​പ​ക​ര​ണ​ങ്ങ​ളും ന​ശി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി ഏ​ഴ​ര​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. മ​രം ക​ട​പു​ഴ​കി വീ​ഴു​ന്പോ​ൾ വീ​ടി​നു​ള്ളി​ൽ അ​ജീ​ഷ്, ഭാ​ര്യ, മ​ക്ക​ൾ, അ​മ്മ എ​ന്നി​വ​രു​ണ്ടാ​യി​രു​ന്നു. ശ​ബ്ദം കേ​ട്ട് വീ​ട്ടി​നു​ള്ളി​ൽ നി​ന്നും പു​റ​ത്തേ​ക്കു ചാ​ടി ര​ക്ഷ​പെ​ട്ട​തി​നാ​ൽ ആ​ർ​ക്കും പ​രി​ക്കി​ല്ല.

ചി​കി​ത്സ​യും കൗ​ണ്‍​സലിം​ഗും

ചേ​ർ​ത്ത​ല: കെ​വി​എം സം​യോ​ചി​ത ല​ഹ​രി​വി​മോ​ച​ന കേ​ന്ദ്ര​ത്തി​ൽ മ​ദ്യം, മ​യ​ക്കു​മ​രു​ന്ന് അ​ടി​മ​ക​ളാ​യ​വ​ർ​ക്ക് സൗ​ജ​ന്യ ചി​കി​ത്സ​യും കൗ​ണ്‍​സ​ലി​ംഗും ആ​രം​ഭി​ച്ചു. ഫോ​ണ്‍: കെ​വി​എം ട്ര​സ്റ്റ്- 7592892920, 9048495222.