കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷം, ന​ട​പ​ടി​യെ​ടു​ക്കാ​തെ അ​ധി​കൃ​ത​ർ
Wednesday, May 5, 2021 10:10 PM IST
തു​റ​വൂ​ർ: തീ​ര​ദേ​ശ​മേ​ഖ​ല​യി​ൽ കോ​വി​ഡ് വ്യാ​പ​ക​മാ​കു​ക​യും, ഒ​രു വ്യാ​പാ​രി മ​രി​ക്കു​ക​യും ചെ​യ്തി​ട്ടും ന​ട​പ​ടി​യെ​ടു​ക്കാ​തെ അ​ധി​കൃ​ത​ർ. പ​ള്ളി​ത്തോ​ട് ,ഇ​ല്ലി​ക്ക​ൽ, പാ​ട്ടം മേ​ഖ​ല​യി​ൽ നി​ര​വ​ധി പേ​ർ​ക്കാ​ണ് കോ​വി​ഡ് പി​ടി​പെ​ട്ടി​ട്ടു​ള്ള​ത്. എ​ന്നാ​ൽ ഇ​വി​ടു​ത്തെ വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ളും ചാ​യ​ക്ക​ട​ക​ളും, ഹോ​ട്ട​ലു​ക​ളും യാ​തൊ​രു വി​ധ നി​യ​ന്ത്ര​ണ​ങ്ങ​ളും പാ​ലി​ക്കാ​തെ പ്ര​വ​ർ​ത്തി​ക്കു​ന്നു​വെ​ന്നും ആ​ക്ഷേ​പ​മു​ണ്ട്. രോ​ഗി​ക​ൾ യാ​തൊ​രു​വി​ധ നി​യ​ന്ത്ര​ണ​ങ്ങ​ളു​മി​ല്ലാ​തെ പു​റം സ്ഥ​ല​ങ്ങ​ളി​ൽ സ​ഞ്ച​രി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​തും രോ​ഗ​വ്യാ​പ​ന​ത്തി​ന് കാ​ര​ണ​മാ​കു​ന്നു. പ്ര​ദേ​ശ​ത്തെ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ പ​ഞ്ചാ​യ​ത്തി​ലും, ആ​രോ​ഗ്യ​വ​കു​പ്പി​നും, പോ​ലീ​സി​നും ഇ​തു സം​ബ​ന്ധി​ച്ച് വി​വ​ര​ങ്ങ​ൾ ന​ൽ​കി​യി​ട്ടും ഈ ​പ്ര​ദേ​ശം അ​ട​ച്ചു പൂ​ട്ടാ​നോ, നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്താ​നോ മ​റ്റു ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​വാ​നോ ത​യാ​റാ​കു​ന്നി​ല്ലെ​ന്നാ​ണ് പ​രാ​തി.
ആ​രോ​ഗ്യ വ​കു​പ്പ് ജീ​വ​ന​ക്കാ​ർ പ​ല​ത​വ​ണ ഇ​ത്ത​രം വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​ട്ടും ഇ​തൊ​ന്നും പാ​ലി​ക്കാ​തെ​യാ​ണ് വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. തീ​ര​ദേ​ശ മേ​ഖ​ല​ക​ളി​ൽ ഇ​തി​നോ​ട​കം ത​ന്നെ വ്യാ​പ​ക​മാ​യ രീ​തി​യി​ൽ കോ​വി​ഡ് രോ​ഗി​ക​ൾ ഉ​ണ്ട്. ഇ​തൊ​ന്നും ക​ണ​ക്കി​ലെ​ടു​ക്കാ​തെ​യാ​ണ് ചി​ല വ്യാ​പാ​രി​ക​ളു​ടെ നി​യ​മ​ലം​ഘ​നം. അ​ടി​യ​ന്ത​ര​മാ​യി പോ​ലീ​സും ആ​രോ​ഗ്യ വ​കു​പ്പും ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും, പ്ര​ദേ​ശം താ​ത്കാ​ലി​ക​മാ​യി അ​ട​ച്ചു പൂ​ട്ടാ​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും ആ​വ​ശ്യം ശ​ക്ത​മാ​യി.