മാ​ലി​ന്യ​ശേ​ഖ​ര​ണ​ത്തി​നു​ള്ള വാ​ഹ​നം ദു​രു​പ​യോ​ഗി​ച്ച​തി​നു ത​ട​ഞ്ഞു​വ​യ്ക്ക​ൽ
Saturday, April 17, 2021 10:28 PM IST
അ​മ്പ​ല​പ്പു​ഴ: മാ​ലി​ന്യ​ശേ​ഖ​ര​ണ വാ​ഹ​നം തെ​ര​ഞ്ഞെ​ടു​പ്പു പ്ര​വ​ർ​ത്ത​ന​ത്തി​ന് ഉ​പ​യോ​ഗി​ച്ചെ​ന്ന പ​രാ​തി​യി​ൽ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് അ​മ്പ​ല​പ്പു​ഴ വ​ട​ക്ക് പ​ഞ്ചാ​യ​ത്തി​ലെ കോ​ൺ​ഗ്ര​സ് അം​ഗ​ങ്ങ​ൾ അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി ജ​യ​ന്തി ഗോ​പാ​ല​കൃ​ഷ്ണ​നെ ത​ട​ഞ്ഞു​വ​ച്ചു. 2013 ൽ ​ശു​ചി​ത്വ​മി​ഷ​ൻ പ​ദ്ധ​തി​യി​ൽപ്പെടു​ത്തി അ​ഞ്ചു ല​ക്ഷം രൂ​പ മു​ട​ക്കി ഹ​രി​ത ക​ർ​മ​സേ​ന​യ്ക്ക് ന​ൽ​കി​യ വാ​ഹ​ന​മാ​ണ് ക​ഴി​ഞ്ഞ കു​റ​ച്ചു ദി​വ​സ​ങ്ങ​ളാ​യി സി​പി​എം വ​ണ്ടാ​നം ലോ​ക്ക​ൽ ക​മ്മി​റ്റി ഓ​ഫീസി​ൽ സൂ​ക്ഷി​ച്ച​ത്. നാ​ട്ടു​കാ​രു​ടെ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ പ്ര​ചാ​ര​ണ​ത്തി​നു ഉ​പ​യോ​ഗി​ച്ചെ​ന്ന ആ​ക്ഷേ​പ​മു​യ​ർ​ന്ന​ത്. പ​ഞ്ചാ​യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ മാ​ലി​ന്യം കു​ന്നു​കൂ​ടി​യി​ട്ടും നീ​ക്കം ചെ​യ്യാ​തെ വാ​ഹ​നം ദു​രു​പ​യോ​ഗം ചെ​യ്ത​തി​ൽ വ്യാ​പ​ക​പ്ര​തി​ഷേ​ധം ഉ​യ​ർ​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി​ട്ടാ​ണ് പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ യു.​എം. ക​ബീ​ർ, ഡി. ​ഷി​നോ​യ്, സീ​ന, കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സു​രേ​ഷ്ബാ​ബു എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ സെ​ക്ര​ട്ട​റി​യെ ത​ട​ഞ്ഞ​ത്. അ​ന്വേ​ഷി​ക്കാ​മെ​ന്ന സെ​ക്ര​ട്ട​റി​യു​ടെ ഉ​റ​പ്പി​ൽ സ​മ​രം അ​വ​സാ​നി​പ്പി​ച്ചു.