വീ​ടി​ന്‍റെ വാ​തി​ലു​ക​ള്‍ ത​ക​ര്‍​ത്ത് സ്വ​ര്‍​ണ​വും സി​സി​ടി​വി​യും മോ​ഷ്ടി​ച്ചു
Thursday, April 15, 2021 10:35 PM IST
എ​ട​ത്വ: താ​മ​സ​ക്കാ​ര്‍ ഇ​ല്ലാ​ത്ത സ​മ​യ​ത്ത് വീ​ടി​ന്‍റെ വാ​തി​ലു​ക​ള്‍ ത​ക​ര്‍​ത്ത് സ്വ​ര്‍​ണ​വും സി​സിടി​വി ഉ​പ​ക​ര​ണ​വും മോ​ഷ്ടി​ച്ചു. ത​ല​വ​ടി പ​ന​മൂ​ട്ടി​ല്‍ പാ​ല​ത്തി​നു സ​മീ​പം ചെ​മ്പ്ര​യി​ല്‍ പാ​പ്പ​ച്ച​ന്‍റെ വീ​ടി​ന്‍റെ മു​ന്‍​ഭാ​ഗ​ത്തെ​യും പി​ന്‍​ഭാ​ഗ​ത്തെ​യും വാ​തി​ലു​ക​ള്‍ ത​ക​ര്‍​ത്താ​ണ് മോ​ഷ​ണം ന​ട​ത്തി​യ​ത്. വാ​തി​ല്‍ ത​ക​ര്‍​ത്ത് വീ​ടി​നു​ള്ളി​ല്‍ ക​ട​ന്ന മോ​ഷ്ടാ​ക്ക​ള്‍ അ​ല​മാ​ര കു​ത്തി​ത്തു​റ​ന്ന് മാ​ല​യും മോ​തി​ര​വും ഉ​ള്‍​പ്പെ​ടെ ഏ​ഴു പ​വ​ന്‍ സ്വ​ര്‍​ണ​വും സി​സിടി​വി ഹാ​ർ​ഡ് ഡി​സ്‌​കും മോ​ഷ്ടി​ച്ചു.

അ​ല​മാ​ര​യി​ല്‍ വ​സ്ത്ര​ങ്ങ​ള്‍ വാ​രി​വ​ലി​ച്ച് പു​റ​ത്തി​ട്ട നി​ല​യി​ലാ​ണ്. ഡ്രൈ​നിം​ഗ് ഹാ​ളി​ലെ ക​സേ​ര ഉ​പ​യോ​ഗി​ച്ച് സി​സി​ടി​വി കാ​മ​റ കി​റ്റ് സ​ഞ്ചി ഉ​പ​യോ​ഗി​ച്ച് മ​റ​ച്ചി​രു​ന്നു. ഡോ​ഗ് സ്‌​ക്വോ​ഡും ആ​ല​പ്പു​ഴ​യി​ല്‍ നി​ന്നെ​ത്തി​യ വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​രും സ്ഥ​ല​ത്തെ​ത്തി തെ​ളി​വു​ക​ള്‍ ശേ​ഖ​രി​ച്ചു. ചൊ​വ്വാ​ഴ്ച രാ​ത്രി​യി​ലാ​ണ് സം​ഭ​വം.

പാ​പ്പ​ച്ച​ന്‍റെ ഇ​ള​യ​മ​ക​ന്‍ പു​തി​യ​താ​യി നി​ര്‍​മി​ച്ച വീ​ട്ടി​ലേ​ക്ക് പോ​യ ത​ക്കം​നോ​ക്കി​യാ​ണ് മോ​ഷ്ടാ​ക്ക​ള്‍ വ​തി​ലു​ക​ള്‍ കു​ത്തി​ത്തു​റ​ന്ന് വീ​ട്ടി​നു​ള്ളി​ല്‍ പ്ര​വേ​ശി​ച്ച​ത്. തെ​ളി​വു​ക​ള്‍ ശേ​ഖ​രി​ക്കാ​ന്‍ എ​ത്തി​ച്ച പോ​ലീ​സ് നാ​യ മ​ണം​പി​ടി​ച്ച് പ​ന​മൂ​ട്ടി​ല്‍ പാ​ല​ത്തി​ലൂ​ടെ ക​ട​ന്ന് ത​ല​വ​ടി വി​ല്ലേ​ജ് ഓ​ഫീ​സി​ന് എ​തി​ര്‍​വ​ശ​ത്തെ റോ​ഡു​വ​രെ എ​ത്തി. വീ​ടി​ന്‍റെ മ​തി​ല്‍ ചാ​ടി​ക്ക​ട​ന്ന കാ​ല്‍​പ്പാ​ടു​ക​ളും പോ​ലീ​സ് ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. എ​ട​ത്വ സി​ഐ പ്ര​താ​പ​ച​ന്ദ്ര​ന്‍, എ​സ്ഐ ശ്രീ​ജി​ത്ത്, വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​രാ​യ ജി. ​അ​ജി​ത്ത്, ച​ന്ദ്ര​ദാ​സ് എ​ന്നി​വ​ര്‍ പ​രി​ശോ​ധ​ന​യ്ക്ക് നേ​തൃ​ത്വം ന​ല്‍​കി.