യു​വാ​വി​നെ വെ​ട്ടി​യ കേ​സി​ൽ മൂ​ന്നു​പേ​ർ അ​റ​സ്റ്റി​ൽ
Tuesday, April 13, 2021 10:21 PM IST
കാ​യം​കു​ളം: മാ​ര​കാ​യു​ധ​ങ്ങ​ളു​മാ​യി സം​ഘ​ർ​ഷം സൃ​ഷ്ടി​ക്കു​ക​യും ഷ​മീം എ​ന്ന യു​വാ​വി​നെ വെ​ട്ടി​പ്പ​രി​ക്കേ​ൽ​പ്പി​ക്കു​ക​യും ചെ​യ്ത കേ​സി​ൽ മൂ​ന്നു പ്ര​തി​ക​ളെ കാ​യം​കു​ളം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. കാ​യം​കു​ളം ചാ​രും​മൂ​ട്ടി​ൽ ത​റ​യി​ൽ ത്രീ​ഡി ഫൈ​സ​ൽ (ഫൈ​സ​ൽ -22 ), കാ​യം​കു​ളം പ​ടി​പ്പു​ര കി​ഴ​ക്കേ​തി​ൽ റാ​ബി​ൻ (34 ), എ​രു​വ പ​ടി​പ്പു​രയ്​ക്ക​ൽ കി​ഴ​ക്ക​തി​ൽ റാ​സി​ഖ് (27 ) എ​ന്നി​വ​രെ​യാ​ണ് കാ​യം​കു​ളം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​തി​ൽ റാ​സി​ഖ് എ​ന്ന പ്ര​തി പ​ത്തി​യൂ​ർ പ​ടി​ഞ്ഞാ​റ് അ​ജി മ​ൻ​സി​ലി​ൽ എ​ന്ന വീ​ട്ടി​ലാ​ണ് താ​മ​സി​ക്കു​ന്ന​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. അ​റ​സ്റ്റി​ലാ​യ പ്ര​തി​ക​ളെ കാ​യം​കു​ളം കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്തു. സം​ഘ​ത്തി​ലെ ബാ​ക്കി പ്ര​തി​ക​ൾ​ക്കാ​യി അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി​യ​താ​യി പോ​ലീ​സ് പ​റ​ഞ്ഞു.