വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലെ ജീ​വ​ന​ക്കാ​ർ ഒ​രാ​ഴ്ച​ക്കു​ള്ളി​ൽ ആ​ർ​ടി​പി​സി​ആ​ർ പ​രി​ശോ​ധ​ന ന​ട​ത്ത​ണം
Tuesday, April 13, 2021 10:18 PM IST
ആ​ല​പ്പു​ഴ: കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം വ​ർ​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ജി​ല്ല​യി​ലെ എ​ല്ലാ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലേ​യും ജീ​വ​ന​ക്കാ​ർ ആ​ർ​ടി​പി​സി​ആ​ർ പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​മാ​ക​ണ​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ എ.​അ​ല​ക്സാ​ണ്ട​ർ നി​ർ​ദേ​ശി​ച്ചു. വി​വി​ധ ട്രേ​ഡ് യൂ​ണി​യ​ൻ നേ​താ​ക്ക​ളു​മാ​യി ന​ട​ത്തി​യ ച​ർ​ച്ച​യി​ലാ​ണ് ഇ​തു സം​ബ​ന്ധി​ച്ച് നി​ർ​ദേ​ശം ന​ൽ​കി​യ​ത്. രോ​ഗ​വ്യാ​പ​നം ത​ട​യു​ന്ന​തി​നാ​യി വ​രു​ന്ന ഒ​രാ​ഴ്ച​ക്കു​ള്ളി​ൽ എ​ല്ലാ ജീ​വ​ന​ക്കാ​രും പ​രി​ശോ​ധ​ന​യ്ക്കു വി​ധേ​യ​രാ​ക​ണം. പ​രി​ശോ​ധ​ന​യ്ക്കു ആ​വ​ശ്യ​മാ​യു​ള്ള സ​ഹാ​യ സ​ഹ​ക​ര​ണ​ങ്ങ​ൾ ആ​രോ​ഗ്യ വ​കു​പ്പു​മാ​യി ചേ​ർ​ന്നു ന​ൽ​കും. ജി​ല്ല​യി​ലെ ചെ​റു​തും വ​ലു​തു​മാ​യ എ​ല്ലാ സ്ഥാ​പ​ന​ങ്ങ​ളും പ​രി​ശോ​ധ​ന​യു​ടെ ഭാ​ഗ​മാ​ക​ണം.
വ​സ്ത്ര​വ്യാ​പ​ര സ്ഥാ​പ​ന​ങ്ങ​ൾ, ചു​മ​ട്ടു തൊ​ഴി​ലാ​ളി​ക​ൾ, മാ​ർ​ക്ക​റ്റു​ക​ളി​ൽ ജോ​ലി ചെ​യ്യു​ന്ന തൊ​ഴി​ലാ​ളി​ക​ൾ ഉ​ൾ​പ്പെ​ടെ എ​ല്ലാ​വ​രും ഒ​രാ​ഴ്ച​ക്കു​ള്ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്ത​ണം. കോ​വി​ഡ് പ​രി​ശോ​ധ​ന സ്ഥാ​പ​ന​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​ന​ത്തെ ഒ​രു ത​ര​ത്തി​ലും ബാ​ധി​ക്കി​ല്ലെ​ന്നും ക​ള​ക്ട​ർ ഉ​റ​പ്പു ന​ൽ​കി. ഷോ​പ്പിം​ഗ് മാ​ളു​ക​ളി​ലും മ​റ്റു​ക​ട​ക​ളി​ലും ഓ​ഫ​റു​ക​ൾ ഇ​ടാ​ൻ പാ​ടി​ല്ല.
വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലെ തി​ര​ക്ക് ഒ​ഴി​വാ​ക്കാ​ൻ ആ​വ​ശ്യ​മാ​യു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണം. കോ​വി​ഡ് മു​ൻ​ക​രു​ത​ലു​ക​ളി​ൽ അ​ലം​ഭാ​വം പാ​ടി​ല്ല. ഹോ​ട്ട​ലു​ക​ളു​ടെ സ​മ​യ​ക്ര​മം രാ​ത്രി ഒ​ന്പ​തു വ​രെ​യാ​യി​രി​ക്കും. രോ​ഗ വ്യാ​പ​ന തോ​ത് കു​റ​യു​ന്ന​തി​ന​നു​സ​രി​ച്ചു സ​മ​യ​ക്ര​മം പു​നഃ​ക്ര​മീ​ക​രി​ച്ചു ന​ൽ​കാ​മെ​ന്നും ക​ള​ക്ട​ർ പ​റ​ഞ്ഞു.
തി​ര​ഞ്ഞെ​ടു​പ്പി​ന് മു​ന്പ് ഒ​ന്നാം​ഘ​ട്ട വാ​ക്സി​ൻ സ്വീ​ക​രി​ച്ച ജി​ല്ല​യി​ലെ ബാ​ങ്ക് ജീ​വ​ന​ക്കാ​ർ ര​ണ്ടാം​ഘ​ട്ട വാ​ക്സി​ൻ സ്വീ​ക​രി​ക്ക​ണം. ബാ​ങ്കു​ക​ൾ​ക്ക് മു​ന്നി​ലു​ള്ള തി​ര​ക്ക് ഒ​ഴി​വാ​ക്കാ​ൻ ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ അ​ധി​കൃ​ത​ർ സ്വീ​ക​രി​ക്ക​ണം.
പൊ​തു ജ​ന​ങ്ങ​ൾ അ​ത്യാ​വ​ശ്യ ഘ​ട്ട​ങ്ങ​ളി​ൽ മാ​ത്രം ബാ​ങ്കി​ൽ നേ​രി​ട്ട് എ​ത്തു​ക. ഓ​ണ്‍​ലൈ​ൻ ഇ​ട​പാ​ടു​ക​ൾ ന​ട​ത്താ​ൻ പൊ​തു ജ​ന​ങ്ങ​ൾ​ക്ക് ബാ​ങ്കു​ക​ൾ നി​ർ​ദ്ദേ​ശം ന​ൽ​ക​ണം. ബാ​ങ്കി​ന് പു​റ​ത്ത് കൂ​ട്ടം കൂ​ടി നി​ൽ​ക്കാ​ൻ പാ​ടി​ല്ല. ബാ​ങ്ക് ഇ​ട​പാ​ടു​ക​ൾ​ക്കാ​യി വ​രു​ന്ന​വ​ർ​ക്ക് ഇ​രി​ക്കാ​ൻ ക​സേ​ര ന​ൽ​കി സാ​മൂ​ഹ്യ അ​ക​ലം ഉ​റ​പ്പാ​ക്ക​ണം. പ​രി​ശോ​ധ​ന​യ്ക്ക് സ​ന്ന​ദ്ധ​രാ​ണെ​ന്നും ക്യാ​ന്പ് സം​ഘ​ടി​പ്പി​ക്കാ​മെ​ന്നും ട്രേ​ഡ് യൂ​ണി​യ​ൻ പ്ര​തി​നി​ധി​ക​ൾ അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് ക്യാ​ന്പ് സം​ഘ​ടി​പ്പി​ക്കാ​നാ​യി മൊ​ബൈ​ൽ പ​രി​ശോ​ധ​നാ യൂ​ണി​റ്റ് വി​ട്ടു ന​ൽ​കാ​മെ​ന്നും ക​ല​ക്ട​ർ പ​റ​ഞ്ഞു.
എ​ഡി​എം അ​ല​ക്സ് ജോ​സ​ഫ്, ഡെ​പ്യൂ​ട്ടി ലേ​ബ​ർ ഓ​ഫീ​സ​ർ സു​രാ​ജ് എ​സ്, ഡോ. ​വി.​വി. ഗോ​പ​കു​മാ​ർ (കോ​വി​ഡ് ക​ണ്‍​ട്രോ​ൾ യൂ​ണി​റ്റ്), ഉ​ദ്യോ​ഗ​സ്ഥ​ർ, ട്രേ​ഡ് യൂ​ണി​യ​ൻ പ്ര​തി​നി​ധ​ക​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു

സൗ​ജ​ന്യകോ​വി​ഡ് ടെ​സ്റ്റ് സം​വി​ധാ​നം​ഒരു​ക്കു​മെ​ന്ന്
വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി

ആ​ല​പ്പു​ഴ: വ്യാ​പാ​രി​ക​ൾ​ക്കും ജീ​വ​ന​ക്കാ​ർ​ക്കും സൗ​ജ​ന്യ​മാ​യി കോ​വി​ഡ് ടെ​സ്റ്റ് ന​ട​ത്താ​നു​ള്ള സൗ​ക​ര്യ​മൊ​രു​ക്കു​മെ​ന്ന് കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി. കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ വ്യാ​പാ​രി​ക​ൾ ക​ർ​ശ​ന​മാ​യി പാ​ലി​ക്കു​മെ​ന്നും ക​ട​ക​ളു​ടെ​യും ഹോ​ട്ട​ലു​ക​ളു​ടെ​യും പ്ര​വ​ർ​ത്ത​ന സ​മ​യം രാ​ത്രി ഒ​ന്പ​തു മ​ണി​യാ​യി​രി​ക്കു​ം .
വ്യാ​പ​നം കു​റ​യു​ന്ന മു​റ​ക്ക് കൂ​ടു​ത​ൽ ഇ​ള​വു​ക​ൾ അ​നു​വ​ദി​ക്കാ​മെ​ന്നും ധാ​ര​ണ​യാ​യ​താ​യി യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്ത വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി. ​സ​ബി​ൽ​രാ​ജ്, വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​എ​സ്. മു​ഹ​മ്മ​ദ് എ​ന്നി​വ​ർ അ​റി​യി​ച്ചു.