ഗു​ണ്ടാ​ത്ത​ല​വ​ന്‍റെ കൊ​ല​പാ​ത​കം: നാ​ലു​പേ​ർ അ​റ​സ്റ്റി​ൽ
Tuesday, April 13, 2021 10:18 PM IST
മ​ങ്കൊ​മ്പ്: കൈ​ന​ക​രി​യി​ൽ ഗു​ണ്ടാ​ത്ത​ല​വ​നെ വീ​ട്ടി​ൽ ക​യ​റി അ​ടി​ച്ചു​കൊ​ന്ന കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ടു നാ​ലു പ്ര​തി​ക​ളെ അ​റ​സ്റ്റു ചെ​യ്തു. ര​ണ്ടു കൊ​ല​പാ​ത​ക​ങ്ങ​ൾ അ​ട​ക്കം 25 ഓ​ളം ക്രി​മി​ന​ൽ കേ​സു​ക​ളി​ൽ പ്ര​തി​യാ​യ പു​ന്ന​മ​ട അ​ഭി​ലാ​ഷ് (42) കൊ​ല്ല​പ്പെ​ട്ട കേ​സി​ൽ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലാ​യി​രു​ന്ന കൈ​ന​ക​രി മ​ഴു​വ​ൻ ചേ​രി​ച്ചി​റ​യി​ൽ മ​ജു (29), കൈ​ന​ക​രി അ​ത്തി​ത്ത​റ​യി​ൽ ജ​യേ​ഷ് (34) ജ​യേ​ഷി​ന്‍റെ സ​ഹോ​ദ​ര​ൻ അ​ജേ​ഷ് (31), കൈ​ന​ക​രി അ​ത്തി​ത്ത​റ​യി​ൽ സു​മേ​ഷ് (28) എ​ന്നി​വ​രു​ടെ അ​റ​സ്റ്റാ​ണ് സ്ഥി​രീ​ക​രി​ച്ച​ത്. കേ​സി​ന്‍റെ അ​ന്വേ​ഷ​ണ​ച്ചു​മ​ത​ല​യു​ള്ള അ​മ്പ​ല​പ്പു​ഴ ഡി​വൈ​എ​സ്പി സു​രേ​ഷ്‌​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം പി​റ്റേ​ന്നു ത​ന്നെ പ്ര​തി​ക​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​രു​ന്നു.
ദേ​ഹോ​പ​ദ്ര​വം ഏ​ൽ​പ്പി​ക്കാ​ൻ ക​രു​തി കൂ​ട്ടി എ​ത്തി​യ സം​ഘ​ത്തി​ന്‍റെ മ​ർ​ദ​ന​മാ​ണ് മ​ര​ണ​കാ​ര​ണ​മെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ നി​ഗ​മ​നം. വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പോ​സ്റ്റു​മോ​ർ​ട്ട​ത്തി​നു​ശേ​ഷം മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ൾ​ക്കു വി​ട്ടു​കൊ​ടു​ത്തു. മ​ര​ണ​ശേ​ഷം ന​ട​ന്ന അ​ഭി​ലാ​ഷി​ന്‍റെ കോ​വി​ഡ് പ​രി​ശോ​ധ​നാ ഫ​ലം പോ​സി​റ്റീ​വാ​യി​രു​ന്നു. ഞാ​യ​റാ​ഴ്ച രാ​ത്രി 12.15 ഓ​ടെ അ​ഭി​ലാ​ഷി​ന്‍റെ ഭാ​ര്യ വീ​ടാ​യ കൈ​ന​ക​രി തോ​വ​ർ​കാ​ട്-​വെ​ള്ളാ​മ​ത്ര റോ​ഡി​നു സ​മീ​പ​ത്തെ വീ​ട്ടി​ൽ വ​ച്ചാ​യി​രു​ന്നു സം​ഭ​വം. നേ​രത്തേ അ​ഭി​ലാ​ഷി​ന്‍റെ അം​ഗ​വും നി​ര​വ​ധി കേ​സു​ക​ളി​ൽ പ്ര​തി​യു​മാ​യ മ​ജു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള നാ​ലം​ഗ സം​ഘം​അ​ഭി​ലാ​ഷി​നെ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. മ​ർ​ദ​ന​ത്തി​ൽ അ​വ​ശ​നാ​യ അ​ഭി​ലാ​ഷി​നെ ഭാ​ര്യ ദീ​പ്തി നെ​ടു​മു​ടി പോ​ലീ​സി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ആ​ല​പ്പു​ഴ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും അ​ല്പ​സ​മ​യ​ത്തി​നു​ള്ളി​ൽ മ​രി​ക്കു​ക​യാ​യി​രു​ന്നു.
നെ​ടു​മു​ടി, ആ​ല​പ്പു​ഴ നോ​ർ​ത്ത് സ്റ്റേ​ഷ​നു​ക​ളി​ൽ ര​ണ്ട് കൊ​ല​പാ​ത​ക​ക്കേ​സു​ക​ളി​ൽ പ്ര​തി​യാ​ണ് കൊ​ല്ല​പ്പെ​ട്ട അ​ഭി​ലാ​ഷ്. പു​ളി​ങ്കു​ന്ന്, നെ​ടു​മു​ടി, ആ​ല​പ്പു​ഴ സൗ​ത്ത്, നോ​ർ​ത്ത് സ്റ്റേ​ഷ​നു​ക​ളി​ലാ​യി ഇ​രു​പ​ത്ത​ഞ്ചോ​ളം കേ​സു​ക​ളു​ണ്ട്. കു​ട്ട​നാ​ട്ടി​ൽ മാ​ത്രം പ​തി​ന​ഞ്ച് കേ​സു​ക​ളാ​ണ് ഉ​ള്ള​ത്. ഒരു കൊലക്കേ​സി​ന്‍റെ വി​ചാ​ര​ണ ക​ഴി​ഞ്ഞു നി​ൽ​ക്കു​ക​യാ​യി​രു​ന്നു.