മ​ത്സ്യ​ല​ഭ്യ​ത കു​റ​ഞ്ഞു, തീ​ര​ദേ​ശം വ​റു​തി​യി​ൽ
Friday, April 9, 2021 9:55 PM IST
തു​റ​വൂ​ർ: തീ​ര​ദേ​ശം വ​റു​തി​യു​ടെ പി​ടി​യി​ൽ. ക​ഴി​ഞ്ഞ ര​ണ്ടു മാ​സ​ക്കാ​ല​മാ​യി മ​ത്സൃ ല​ഭ്യ​ത ഇ​ല്ലാ​താ​യി​ട്ട്. വ​ള്ള​മി​റ​ക്കു​ന്ന​തി​ന്‍റെ ചെ​ല​വ് തു​ക പോ​ലും ല​ഭി​ക്കു​ന്നി​ല്ലെ​ന്ന് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ പ​റ​യു​ന്നു. വ​ൻ തോ​തി​ൽ ചെ​മ്മീ​നും, ചാ​ള​യും, ഐ​ല​യും ല​ഭി​ക്കേ​ണ്ട സ​മ​യ​മാ​ണ് ഒ​രു മീ​നും ല​ഭി​ക്കാ​തെ ജ​നം വ​ല​യു​ന്ന​ത്. ചെ​ല്ലാ​നം ഹാ​ർ​ബ​ർ, പ​ള്ളി​ത്തോ​ട് ചാ​പ്പ​ക്ക​ട​വ്, അ​ന്ധ​കാ​ര​ന​ഴി, തൈ​ക്ക​ൽ ബി​ച്ച് എ​ന്നി​വി​ട​ങ്ങ​ളി​ൽ മാ​ത്രം അ​ഞ്ഞൂ റോ​ളം വ​ള്ള​ങ്ങ​ളാ​ണ് ക​ട​ലി​ൽ പോ​കു​ന്ന​ത്. ലൈ​ലാ​ന്‍റ് വ​ള്ള​വ​ള്ള​ങ്ങ​ളും, ചെ​റു​വ​ള്ള​ങ്ങ​ളും, മു​റി​വ​ള്ള​ങ്ങ​ളു​മാ​ണ് മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് ഉ​പ​യോ​ഗി​ക്ക​ന്ന​ത്.

നി​ല​വി​ൽ അ​ന്പ​തി​ൽ താ​ഴെ വ​ള്ള​ങ്ങ​ളെ ക​ട​ലി​ൽ പോ​കു​ന്നു​ള്ളു. ഇ​വ​ർ​ക്കാ​ക​ട്ടെ, ചെ​റി​യ അ​ള​വി​ൽ ഐ​ല​യും, പൊ​ടി​മീ​നും മാ​ത്ര​മേ ല​ഭി​ക്കു​ന്നു​ള്ളു. മ​ത്സ്യ​മേ​ഖ​ല പൂ​ർ​ണ​മാ​യും വ​റു​തി​യി​ലാ​യ​തോ​ടെ മ​ത്സ്യ​തൊ​ഴി​ലാ​ളി​ക​ളു​ടെ ജീ​വി​തം പൂ​ർ​ണ​മാ​യും ദു​രി​ത​പൂ​ർ​ണ​മാ​യി​രി​ക്കു​ക​യാ​ണ്. കാ​ലാാ​വ​സ്ഥാ വ്യ​തി​യാ​നം മൂ​ലം മ​ത്തി ഉ​ൾ​പ്പെ​ടെ​യു​ള്ള​ള മ​ത്സ്യ​ങ്ങ​ൾ ഉ​ൾ​ക്ക​ട​ലി​ലേ​യ്ക്ക്് പോ​കു​ന്ന​താാ​ണ് മ​ത്സ്യ​ല​ഭ്യ​ത കു​റ​യു​വാ​ൻ കാ​ര​ണ​മെ​ന്ന് വി​ദ​ഗ്ധ​ർ ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്നു. അ​ടി​യ​ന്ത​ര​മാ​യി സാ​ന്പ​ത്തി​ക സ​ഹാ​യം ല​ഭ്യ​മാ​ക്കു​വാ​നു​ള്ള ന​ട​പ​ടി ഉ​ണ്ടാ​ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​കു​ന്നു.