11 വ​ർ​ഷ​ങ്ങ​ൾ​ക്കുശേ​ഷം പ്ര​തി പോ​ലീ​സ് പി​ടി​യിൽ
Thursday, April 8, 2021 9:49 PM IST
മാ​ന്നാ​ർ: ബ​സ് ജീ​വ​ന​ക്കാ​ര​നെ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ലെ പ്ര​തി 11 വ​ർ​ഷ​ങ്ങ​ൾ​ക്കു ശേ​ഷം പോ​ലീ​സ് പി​ടി​യി​ലാ​യി.​ പ​രു​മ​ല മേ​ൽപു​ര​യി​ട​ത്തി​ൽ റെ​നി തോ​മ​സി​ന്‍റെ മ​ക​ൻ ജേ​ക്ക​ബ് ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.
മാ​ന്നാ​ർ കു​ട്ടം​പേ​രൂ​ർ പ​ത്മ വി​ഹാ​റി​ൽ രാ​ജീ​വി​നെ 2011 ഏ​പ്രി​ൽ മാ​സം മൂ​ന്നാം തീ​യ​തി പ​രു​മ​ല ജം​ഗ്ഷ​നി​ൽ കു​ത്തി കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ലെ പ്ര​തി​യാ​ണ്. മാന്നാ​ർ പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ ന്യൂ​മാ​ന് ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ർ​ന്ന് മാ​ന്നാ​ർ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ​മാ​രാ​യ സി​ദ്ദീ​ഖു​ൽ അ​ക്ബ​ർ അ​രു​ണ്‍​കു​മാ​ർ, അ​രു​ണ്‍, ശി​ഹാ​ബ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘമാണ് അ​റ​സ്റ്റ് ചെ​യ്ത​ത്.