ലോ​റി​യി​ടി​ച്ചു യു​വാ​വ് മ​രി​ച്ചു
Sunday, March 7, 2021 10:26 PM IST
അ​ന്പ​ല​പ്പു​ഴ: ബൈ​ക്കി​ൽ യാ​ത്ര ചെ​യ്യു​ന്പോ​ൾ ലോ​റി​യി​ടി​ച്ചു യു​വാ​വ് മ​രി​ച്ചു. തോ​ട്ട​പ്പ​ള്ളി ഒ​റ്റ​പ്പ​ന പു​തു​വ​ൽ പ​രേ​ത​നാ​യ ഷ​ണ്മു​ഖ​ന്‍റെ മ​ക​ൻ വി​ഷ്ണു ഷ​ണ്മു​ഖ​ൻ (23) ആ​ണ് മ​രി​ച്ച​ത്. ദേ​ശീ​യ​പാ​ത​യി​ൽ അ​ന്പ​ല​പ്പു​ഴ​ക്ക​ടു​ത്തു ക​രൂ​രി​ൽ കഴിഞ്ഞദിവസം രാ​ത്രി​യി​ലായിരു​ന്നു അ​പ​ക​ടം. വിഷ്ണു സ​ഞ്ച​രി​ച്ച ബൈ​ക്കി​ൽ എ​തി​രെ വ​ന്ന ലോ​റി ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ഉ​ട​ൻത​ന്നെ ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോളജ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ​ര​ക്ഷി​ക്കാ​നാ​യി​ല്ല. മൃ​ത​ദേ​ഹം മോ​ർ​ച്ച​റി​യി​ൽ. അ​മ്മ: സു​ശീ​ല. സ​ഹോ​ദ​രി: ന​യ​ന. അ​ന്പ​ല​പ്പു​ഴ പോ​ലീ​സ് കേ​സെ​ടു​ത്തു.

അ​ടി​യ​ന്തര യോ​ഗം

ആ​ല​പ്പു​ഴ: വ​രു​ന്ന നി​യ​മ​സ​ഭാ തെര​ഞ്ഞെ​ടു​പ്പി​ൽ കോ​ണ്‍​ഗ്ര​സി​ന്‍റെ പ്ര​ധാ​ന പോ​ഷ​ക​സം​ഘ​ട​ന​യാ​യ ക​ർ​ഷ​ക കോ​ണ്‍​ഗ്ര​സി​ന് യുഡിഎ​ഫ് സ്ഥാ​നാ​ർ​ഥി പ​ട്ടി​ക​യി​ൽ അ​ർ​ഹ​മാ​യ പ്രാ​തി​നി​ധ്യം ല​ഭി​ച്ചി​ല്ലെ​ങ്കി​ൽ തെര​ഞ്ഞെ​ടു​പ്പി​ൽ സ്വീ​ക​രി​ക്കേ​ണ്ട ന​യ​ത്തെ​ക്കു​റി​ച്ച് ആ​ലോ​ചി​ക്കാ​ൻ സം​സ്ഥാ​ന ക​മ്മി​റ്റി​യു​ടെ അ​ടി​യ​ന്തര യോ​ഗം പ്ര​സി​ഡ​ന്‍റ് ലാ​ൽ വ​ർ​ഗീ​സ് ക​ല്പ​ക​വാ​ടി​യു​ടെ ആ​ല​പ്പു​ഴ തോ​ട്ട​പ്പ​ള്ളി​യി​ലെ വ​സ​തി​യാ​യ ക​ല്പ​ക​വാ​ടി​യി​ൽ നാളെ രാ​വി​ലെ ചേ​രു​മെന്ന് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി.​ വി​ജ​യ​ൻ അ​റി​യി​ച്ചു.