ചീ​റി​പ്പാ​യ​രു​ത് പി​ടി​വീ​ഴും!
Saturday, March 6, 2021 11:15 PM IST
ആ​ല​പ്പു​ഴ: ര​ജി​സ്ട്രേ​ഷ​ൻ ന​ന്പ​ർ പ്ര​ദ​ർ​ശി​പ്പി​ക്കാ​തെ പൊ​തു​നി​ര​ത്തി​ൽ ചീ​റി​പ്പാ​യു​ന്ന സൂ​പ്പ​ർ ബൈ​ക്കു​ക​ൾ​ക്കെ​തി​രേ ക​ർ​ശ​ന ന​ട​പ​ടി​യു​മാ​യി മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പ്.

സൂ​പ്പ​ർ ബൈ​ക്കു​ക​ൾ അ​പ​ക​ട​ക​ര​മാ​യ രീ​തി​യി​ൽ പൊ​തു​നി​ര​ത്തി​ൽ ഓ​ടി​ച്ചു വീ​ഡി​യോ ചി​ത്രീ​ക​രി​ച്ചു സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ്ര​ച​രി​പ്പി​ക്കു​ന്ന​ത് യു​വാ​ക്ക​ളു​ടെ ഹ​ര​മാ​യി മാ​റി​യ​തോ​ടെ​യാ​ണ് മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പ് ക​ർ​ശ​ന ന​ട​പ​ടി​യു​മാ​യി രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ന്ന​ത്.

മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പും പോ​ലീ​സും ന​ട​പ​ടി സ്വീ​ക​രി​ക്കാ​തി​രി​ക്കാ​ൻ മു​ന്നി​ലെ​യും പി​ന്നി​ലെ​യും ന​ന്പ​ർ​പ്ലേ​റ്റ് അ​ഴി​ച്ചു​മാ​റ്റി​യാ​ണ് അ​ഭ്യാ​സ​പ്ര​ക​ട​ന​ങ്ങ​ൾ ന​ട​ത്തു​ന്ന​ത്.

ജി​ല്ല​യി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത സൂ​പ്പ​ർ ബൈ​ക്കു​ക​ളു​ടെ വി​വ​ര​ങ്ങ​ളെ​ക്കു​റി​ച്ച് ജി​ല്ലാ സേ​ഫ് കേ​ര​ള എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് സ്ക്വാ​ഡ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

ര​ജി​സ്ട്രേ​ഷ​ൻ മാ​ർ​ക്ക് പ്ര​ദ​ർ​ശി​പ്പി​ക്കാ​ത്ത വാ​ഹ​ന​ങ്ങ​ൾ പൊ​തു​നി​ര​ത്തി​ൽ ഉ​പ​യോ​ഗി​ച്ചാ​ൽ ആ​ദ്യ​ത​വ​ണ പി​ഴ​യും താ​ക്കീ​തും. കു​റ്റം ആ​വ​ർ​ത്തി​ച്ചാ​ൽ വാ​ഹ​നം പി​ടി​ച്ചെ​ടു​ത്തു ര​ജി​സ്ട്രേ​ഷ​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റ് സ​സ്പെ​ൻ​ഡ് ചെ​യ്യാ​ൻ ശിപാ​ർ​ശ ചെ​യ്യു​മെ​ന്ന് ജി​ല്ലാ ആ​ർ​ടി​ഒ അ​റി​യി​ച്ചു.

പി​ടി​ച്ചെ​ടു​ക്കു​ന്ന വാ​ഹ​ന​ങ്ങ​ൾ മ​റ്റേ​തെ​ങ്കി​ലും കു​റ്റ​കൃ​ത്യ​ത്തി​ൽ ഉ​ൾ​പ്പെ​ട്ടി​ട്ടു​ണ്ടോ എ​ന്ന് അ​ന്വേ​ഷി​ക്കാ​ൻ പോ​ലീ​സി​നു കേ​സ് കൈ​മാ​റു​മെ​ന്നും ആ​ർ​ടി​ഒ പ​റ​ഞ്ഞു.