ഫേ​സ് ബു​ക്ക് അ​ക്കൗ​ണ്ടു​ക​ൾ ഹാ​ക്ക് ചെ​യ്യാ​ൻ ശ്ര​മ​മെ​ന്ന് പ​രാ​തി
Saturday, February 27, 2021 10:25 PM IST
ച​ങ്ങ​നാ​ശേ​രി: സ്വ​കാ​ര്യവ്യ​ക്തി​ക​ളു​ടെ ഫേ​സ് ബു​ക്ക് അ​ക്കൗ​ണ്ടു​ക​ൾ ഹാ​ക്ക് ചെ​യ്ത് പ​ണം ത​ട്ടാ​ൻ ശ്ര​മി​ക്കു​ന്ന​താ​യു​ള്ള പ​രാ​തി​യെ തു​ട​ർ​ന്ന് ച​ങ്ങ​നാ​ശേ​രി പോ​ലീ​സ് കേ​സ് എ​ടു​ത്തു. സി​പി​എം ച​ങ്ങ​നാ​ശേ​രി ഏ​രി​യ ക​മ്മ​ിറ്റി അം​ഗ​വും ന​ഗ​ര​സ​ഭ കൗ​ണ്‍​സി​ല​റു​മാ​യ പി.​എ.​ നി​സാ​ർ, സി​ഐ​ടി​യു സം​സ്ഥാ​ന ക​മ്മ​ിറ്റി അം​ഗം ആ​ർ.​എ​സ്.​ സ​തീ​ശ​ൻ എ​ന്നി​വ​രു​ടെ സ്വ​കാ​ര്യ അ​ക്കൗ​ണ്ടു​ക​ൾ ഹാ​ക്ക് ചെ​യ്താ​ണ് ഇ​വ​രു​ടെ സു​ഹൃ​ത്തു​ക്ക​ളി​ൽനി​ന്നും പ​ണം ത​ട്ടാ​ൻ ശ്ര​മി​ച്ച​ത്.

ക​ഴി​ഞ്ഞ വ്യാ​ഴാ​ഴ്ച രാ​ത്രി 10ന് ​ഹാ​ക്ക് ചെ​യ്യ​പ്പെ​ട്ട നി​സാ​റി​ന്‍റെ ഫേ​സ്ബു​ക്ക് അ​ക്കൗ​ണ്ടി​ൽ നി​ന്നും മെ​സേ​ജ​ർ വ​ഴി ഇ​യാ​ളു​ടെ സു​ഹൃ​ത്തു​ക്ക​ൾ​ക്ക് ഹാ​യ് എ​ന്നും ഹ​ലോ എ​ന്നും മെ​സേ​ജു​ക​ൾ അ​യ​ച്ചു. ഹാ​ക്ക് ചെ​യ്യ​പ്പെ​ട്ട സ​തീ​ശ​ന്‍റെ അ​ക്കൗ​ണ്ടി​ൽ നി​ന്നും വെ​ള്ളി​യാ​ഴ്ച രാ​വി​ലെ മു​ത​ൽ മെ​സേ​ജ​ർ വ​ഴി സു​ഹൃ​ത്തു​ക്ക​ൾ​ക്ക് സ​മാ​ന​രീ​തി​യി​ൽ സ​ന്ദേ​ശം അ​യ​ച്ചു. രാ​ത്രി​യി​ൽ നി​സാ​റി​ന്‍റെ അ​ക്കൗ​ണ്ടി​ൽ നി​ന്നും മെ​സേ​ജി​ലൂ​ടെ അ​ത്യാ​വ​ശ്യ​മാ​ണെ​ന്നും ആ​ശു​പ​ത്രി​യി​ലാ​ണെ​ന്നും പ​റ​ഞ്ഞ് പ​ണം ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു. രാ​ത്രി ആ​യ​തി​നാ​ൽ നേ​രി​ട്ട് എ​ത്തി​ക്കാ​ൻ ബു​ദ്ധി​മു​ട്ടാ​ണെ​ങ്കി​ൽ അ​ക്കൗ​ണ്ടി​ൽ എ​ത്ര രൂ​പ​യു​ണ്ട് അ​തി​ൽ നി​ന്നും പ​തി​നാ​യി​രം രൂ​പ ഗൂ​ഗി​ൾ​പേ വ​ഴി അ​യ​ച്ചുത​ര​ണ​മെ​ന്ന് സ​ന്ദേ​ശ​ത്തി​ലൂ​ടെ ഹാ​ക്ക​ർ ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു.

സ​മാ​നരീ​തി​യി​ൽ ചെ​റു​തും വ​ലു​തു​മാ​യ തു​ക ചോ​ദി​ച്ചു​കൊ​ണ്ട് കൂ​ടു​ത​ൽ സു​ഹൃ​ത്തു​ക്ക​ൾ​ക്ക് മെ​സേ​ജ് ല​ഭി​ച്ച​തോ​ടെ സു​ഹൃ​ത്തു​ക്ക​ൾ നി​സാ​റി​നെ ഫോ​ണി​ൽ വി​ളി​ച്ചു. സു​ഹൃ​ത്തു​ക്ക​ളു​ടെ ഫോ​ണ്‍​കോ​ളു​ക​ൾ എ​ത്തി​യ​തോ​ടെ​യാ​ണ് നി​സാ​ർ വി​വ​ര​മ​റി​യു​ന്ന​ത്. താ​ൻ ആ​ർ​ക്കും മെ​സേ​ജ് അ​യ​ച്ചി​ട്ടി​ല്ലെ​ന്നും ത​ന്‍റെ ഫേ​സ് ബു​ക്ക് അ​ക്കൗ​ണ്ട് മ​റ്റാ​രോ ദു​രു​പ​യോ​ഗം ചെ​യ്യു​കയാണെന്നു നി​സാ​റി​നും സു​ഹൃ​ത്തു​ക്ക​ൾ​ക്കും മ​ന​സി​ലാ​യ​ത് അപ്പോഴാണ്. രാ​ത്രി​യി​ൽ ത​ന്നെ നി​സാ​റും സു​ഹൃ​ത്തു​ക്ക​ളും ച​ങ്ങ​നാ​ശേ​രി പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ എ​ത്തി പ​രാ​തി ന​ല്കി. നേ​രം പു​ല​രു​വോ​ളം ഹാ​ക്ക് ചെ​യ്ത അ​ക്കൗ​ണ്ടി​ൽ നി​ന്നും പ​ണം ചോ​ദി​ച്ചു​കൊ​ണ്ടു​ള്ള മെ​സേ​ജു​ക​ൾ പോ​യി​രു​ന്നു. സ​മാ​ന സം​ഭ​വ​മാ​ണ് സി​ഐ​ടി​യു നേ​താ​വി​നും ഉ​ണ്ടാ​യ​ത്. പ​രാ​തി സൈ​ബ​ർ സെ​ല്ലി​നു കൈ​മാ​റി​യ​താ​യി ഡി​വൈ​എ​സ്പി ജോ​ഫി പ​റ​ഞ്ഞു.