ന​ന്ദു​കൃ​ഷ്ണ​യു​ടെ കൊ​ല​പാ​ത​കം: 25 പേ​രെ പ്ര​തി​ക​ളാ​ക്കി കേ​സ്
Friday, February 26, 2021 10:38 PM IST
ചേ​ർ​ത്ത​ല: വ​യ​ലാ​ർ നാ​ഗം​കു​ള​ങ്ങ​ര​യി​ൽ ആ​ർ​എ​സ്എ​സ് മു​ഖ്യ​ശി​ക്ഷ​ക് ന​ന്ദു​കൃ​ഷ്ണ വെ​ട്ടേ​റ്റു മ​രി​ച്ച കേ​സി​ൽ പ്രാ​ഥ​മി​ക​മാ​യി 25 എ​സ്ഡി​പി​ഐ പ്ര​വ​ർ​ത്ത​ക​രെ പ്ര​തി​യാ​ക്കി പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു. അ​റ​സ്റ്റി​ലാ​യ എ​ട്ടു​പേ​രു​ൾ​പ്പെ​ടെ സം​ഭ​വ​ത്തി​ലു​ൾ​പ്പെ​ട്ട 16 പേ​രെ തി​രി​ച്ച​റി​ഞ്ഞി​ട്ടു​ണ്ട്. ഇ​തി​നു പു​റ​മെ ക​ണ്ടാ​ല​റി​യാ​വു​ന്ന ഒ​ന്പ​തു​പേ​ർ​ക്കെ​തി​രെ​യും കേ​സെ​ടു​ത്തി​ട്ടു​ണ്ട്. അ​റ​സ്റ്റി​ലാ​യ എ​ട്ടു​പേ​രെ ഓ​ണ്‍​ലൈ​ൻ വ​ഴി മ​ജി​സ്ട്രേ​റ്റി​നു മു​ന്നി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡു ചെ​യ്തു.
മ​റ്റു പ്ര​തി​ക​ൾ​ക്കാ​യു​ള്ള തെര​ച്ചി​ൽ പോ​ലീ​സ് ഉൗ​ർ​ജി​ത​മാ​ക്കി​യി​ട്ടു​ണ്ട്. ഗൂ​ഢാ​ലോ​ച​ന​യ​ട​ക്ക​മു​ള്ള കാ​ര്യ​ങ്ങ​ൾ പ്ര​തി​ക​ളെ​ല്ലാം പി​ടി​യി​ലാ​യ ശേ​ഷം മാ​ത്ര​മേ വ്യ​ക്ത​മാ​കു​ക​യു​ള്ളു. സം​ഭ​വ സ്ഥ​ല​ത്തു​നി​ന്നും മൂ​ന്നു​ വാ​ളു​ക​ളും ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.
അ​ന്വേ​ഷ​ണ​ത്തി​നാ​യി അ​ഡീ​ഷ​ണ​ൽ എ​സ്പി എ. ​ന​സീ​റി​ന്‍റെ മേ​ൽ​നോ​ട്ട​ത്തി​ൽ ചേ​ർ​ത്ത​ല ഡി​വൈ​എ​സ്പി വി​നോ​ദ്പി​ള്ള​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ​ത്തം​ഗ പ്ര​ത്യേ​ക സം​ഘ​ത്തി​നു രൂ​പം​ന​ൽ​കി. ഡി​സി​ബി-​ഡി​വൈ​എ​സ്പി ബി​ജി​ ജോ​സ​ഫ് സം​ഘ​ത്തി​നു സാ​ങ്കേ​തി​ക​സ​ഹാ​യ​ങ്ങ​ൾ ന​ൽ​കും. ദ​ക്ഷി​ണ​മേ​ഖ​ലാ ഐ​ജി ഹ​ർ​ഷി​ത അ​ട്ട​ല്ലൂ​രി​യും ജി​ല്ലാ​പോ​ലീ​സ് മേ​ധാ​വി ജെ. ​ജ​യ​ദേ​വും ദി​വ​സേ​ന അ​ന്വേ​ഷ​ണ പു​രോ​ഗ​തി വി​ല​യി​രു​ത്തും.
24ന് ​രാ​ത്രി എ​സ്ഡി​പി​ഐ-​ആ​ർ​എ​സ്എ​സ് സം​ഘ​ർ​ഷ​ത്തി​നി​ടെ​യി​ലാ​ണ് വ​യ​ലാ​ർ നാ​ഗം​കു​ള​ങ്ങ​ര സ്വ​ദേ​ശി ന​ന്ദു​കൃ​ഷ്ണ വെ​ട്ടേ​റ്റു​മ​രി​ച്ച​ത്. മ​റ്റൊ​രു ആ​ർ​എ​സ്എ​സ് പ്ര​വ​ർ​ത്ത​ക​നാ​യ കെ.​എ​സ്. ന​ന്ദു (23)വി​നും വെ​ട്ടേ​റ്റി​രു​ന്നു. കൊ​ല​പാ​ത​ക​ത്തെ തു​ട​ർ​ന്ന് ചേ​ർ​ത്ത​ല​യി​ലും വ​യ​ലാ​റി​ലും ചേ​ർ​ത്ത​ല തെ​ക്കി​ലു​മാ​യി ന​ട​ന്ന എ​ട്ട് ​അ​ക്ര​മ​ങ്ങ​ളി​ൽ ഒ​രു കേ​സും എ​ടു​ത്തി​ട്ടു​ണ്ട്.
സം​ഭ​വ​ത്തെ തു​ട​ർ​ന്ന് വ​യ​ലാ​റും ചേ​ർ​ത്ത​ല​യും പൂ​ർ​ണ​മാ​യും പോ​ലീ​സ് നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. അ​തേ​സ​മ​യം ആ​ർ​എ​സ്എ​സ്-​എ​സ്ഡി​പി​ഐ സം​ഘ​ർ​ഷ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് തീ​വ്ര​വാ​ദ ഇ​ട​പെ​ട​ലു​ണ്ടാ​യോ​യെ​ന്ന് എ​ൻ​ഐ​എ പ​രി​ശോ​ധി​ക്കും. വ​യ​ലാ​റി​ൽ ന​ട​ന്ന സം​ഘ​ർ​ഷ​ങ്ങ​ളെ​ക്കു​റി​ച്ചും പി​ടി​യി​ലാ​യ​വ​രെ​ക്കു​റി​ച്ചു​മു​ള്ള വി​വ​ര​ങ്ങ​ളാ​ണ് എ​ൻ​ഐ​എ കേ​ര​ള പോ​ലീ​സി​ൽ​നി​ന്നും ശേ​ഖ​രി​ക്കു​ന്ന​ത്.