വീ​ടി​നു തീ പി​ടി​ച്ചു
Thursday, January 21, 2021 10:46 PM IST
ഹ​രി​പ്പാ​ട്: പ​ള്ളി​പ്പാ​ട്ട് വീ​ടി​നു തീ​പി​ടി​ച്ചു. പ​ള്ളി​പ്പാ​ട് പ​ഞ്ചാ​യ​ത്ത് മാ​ന​പ്പ​ള്ളി കോ​ള​നി​യി​ലെ അ​നി​ലി​ന്‍റെ വീ​ടി​നാ​ണ് തീ ​പി​ടി​ച്ച​ത്. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് 1.30 ഓ​ടെയാണ് സം​ഭ​വം. അ​നി​ലി​ന്‍റെ മ​ക​ൾ ടി​വി വ​യ്ക്കാ​നാ​യി ശ്ര​മി​ക്കു​ന്ന​തി​നി​ടെ മെ​യി​ൻസ്വി​ച്ചി​ന്‍റെ ഭാ​ഗ​ത്തു നി​ന്നും വ​ലി​യ ശ​ബ്ദ​ത്തോ​ടെ തീ ​പ​ട​രു​ക​യാ​യി​രു​ന്നു. വീ​ടി​നു​ള്ളി​ലെ ഗൃ​ഹോ​പ​ക​ര​ണ​ങ്ങ​ൾ മു​ഴു​വ​നാ​യി ക​ത്തി ന​ശി​ച്ചു. ഹ​രി​പ്പാ​ടുനി​ന്നും ര​ണ്ടു​യൂ​ണി​റ്റ് ഫ​യ​ർഫോ​ഴ്സ് എ​ത്തി​യെ​ങ്കി​ലും വീ​ടി​നു സ​മീ​പ​ത്തേ​ക്ക് എ​ത്താ​ൻ ക​ഴി​ഞ്ഞി​ല്ല. തു​ട​ർ​ന്ന് ഫ​യ​ർഫോ​ഴ്സ് ഉ​ദ്യോ​ഗ​സ്ഥ​രും നാ​ട്ടു​കാ​രും ഹ​രി​പ്പാ​ട് എ​മ​ർ​ജ​ൻ​സി റെ​സ്ക്യു ടീം ​അം​ഗ​ങ്ങ​ളും ചേ​ർ​ന്നു തീ​യ​ണ​ച്ചു. ഷോ​ർ​ട്ട് സ​ർ​ക്യൂട്ടാ​ണ് കാ​ര​ണ​മെ​ന്ന് ഫ​യ​ർഫോ​ഴ്സ് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.