വ​ര​ന് കോ​വി​ഡ്, വ​ധു​വി​ന് സ​ഹോ​ദ​രി മാ​ല​യി​ട്ടു
Wednesday, January 20, 2021 11:00 PM IST
മാ​വേ​ലി​ക്ക​ര: കോ​വി​ഡ് ബാ​ധി​ച്ച് വ​ര​ൻ വീ​ട്ടി​ലാ​യി​ട്ടും ക​ല്യാ​ണം മു​ട​ക്കാ​തെ ബ​ന്ധു​ക്ക​ൾ. ക​ട്ട​ച്ചി​റ കൊ​ച്ചുവീ​ട്ടി​ൽ വ​ട​ക്ക​തി​ൽ ത​ങ്ക​മ​ണി-​സു​ദ​ർ​ശ​ന​ൻ ദ​ന്പ​തി​ക​ളു​ടെ മ​ക​ൾ സൗ​മ്യ, ഓ​ല​കെ​ട്ടി​യ​ന്പ​ലം പ്ലാ​ങ്കൂ​ട്ട​ത്തി​ൽ രാ​ധാ​മ​ണി-​സു​ധാ​ക​ര​ൻ ദ​ന്പ​തി​ക​ളു​ടെ മ​ക​ൻ സു​ജി​ത്ത് സു​ധാ​ക​ര​ൻ എ​ന്നി​വ​ർ ത​മ്മി​ലു​ള്ള വി​വാ​ഹ​മാ​ണ് വ​ര​ന്‍റെ സാ​ന്നി​ധ്യമി​ല്ലാ​തെ ന​ട​ന്ന​ത്. വ​ര​ന്‍റെ ബ​ന്ധ​ത്തി​ലു​ള്ള സ​ഹാ​ദ​രി​യാ​ണ് വ​ധു​വി​ന് ഹാ​രം ചാ​ർ​ത്തി​യ​ത്. ക​ഴി​ഞ്ഞ ചൊ​വ്വാ​ഴ്ച പ​നി​യെ തു​ട​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് സു​ജി​ത്തി​ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ക​ല്യാ​ണ ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തീ​ക​രി​ച്ച​തി​നെ തു​ട​ർ​ന്ന് ബ​ന്ധു​ക്ക​ൾ വ​ര​ന്‍റെ സാ​ന്നി​ധ്യ​മി​ല്ലാ​തെ​ ക​ല്യാ​ണം ന​ട​ത്താ​ൻ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു. ഇ​ന്ന​ലെ മു​ട്ട​ക്കു​ളം ക്ഷേ​ത്ര​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ പ്രോ​ട്ടോ​ക്കോ​ൾ പാ​ലി​ച്ച് ആ​ളു​ക​ൾ സ​ന്നി​ഹി​ത​രാ​യി​രു​ന്നു. വി​വാ​ഹശേ​ഷം മാ​വേ​ലി​ക്ക​ര​യി​ലെ ക്വാ​റ​ന്‍റൈൻ സെ​ന്‍റ​റി​ൽനി​ന്ന് വീ​ഡി​യോ കോ​ൾ വ​ഴി വ​ധു​വി​നു വ​ര​ൻ സു​ജി​ത്തി​ന്‍റെ മം​ഗ​ളാ​ശം​സ​ക​ളു​മെ​ത്തി. സു​ജി​ത്തി​ന്‍റെ കു​ടും​ബ​വും വി​വാ​ഹ​ത്തി​ൽ പ​ങ്കെ​ടു​ത്തി​രു​ന്നി​ല്ല. കോ​വി​ഡ് രോ​ഗ​ബാ​ധ​യെത്തുട​ർ​ന്ന് ആ​ദ്യ​മാ​യാ​ണ് ഇ​ത്ത​ര​ത്തി​ൽ ഒ​രു വി​വാ​ഹം ന​ട​ന്ന​ത്.