ആ​ന്പ​ട​വം പ​ാട​ത്ത് വീ​ണ്ടും വി​ത്തു​വി​ത​ച്ചു
Tuesday, January 19, 2021 10:43 PM IST
മാ​വേ​ലി​ക്ക​ര: ക​ന​ത്ത മ​ഴ​യി​ൽ വെ​ള്ളം ക​യ​റി ഞാ​റ് ന​ശി​ച്ച ആ​ന്പ​ട​വം പാ​ട​ശേ​ഖ​ര​ത്തി​ൽ വീ​ണ്ടും വി​ത്തു​വി​ത​ച്ചു. നൂ​റ​നാ​ട് പ​ഞ്ചാ​യ​ത്തി​ലെ ഇ​ട​പ്പോ​ണ്‍ ആ​ന്പ​ട​വം പാട​ശേ​ഖ​ര​ത്ത് ര​ണ്ടാ​ഴ്ച പ്രാ​യ​മു​ള്ള 20 ഹെ​ക്ട​റി​ലെ നെ​ല്ലാ​ണ് മ​ഴ​യെ തു​ട​ർ​ന്ന് ന​ശി​ച്ച​ത്. നെ​ല്ലി​ന്‍റെ വ​ള​ർ​ച്ച ഇ​ൻ​ഷ്വ​റ​ൻ​സി​നു പാ​ക​മാ​കാ​ഞ്ഞ​ത് ക​ർ​ഷ​ക​രെ കൂ​ടു​ത​ൽ ദു​രി​ത​ത്തി​ലാ​ക്കി.

ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ ക​ർ​ഷ​ക​രെ സ​ഹാ​യി​ക്കാ​ൻ ത്രി​ത​ല പ​ഞ്ചാ​യ​ത്തും കൃ​ഷി വ​കു​പ്പും അ​ട​ങ്ങു​ന്ന സം​ഘം പാ​ട​ശേ​ഖ​രം സ​ന്ദ​ർ​ശി​ച്ച് നാ​ശന​ഷ്ടം വി​ല​യി​രു​ത്തു​ക​യും ചെ​യ്തി​രു​ന്നു. കൃ​ഷിവ​കു​പ്പി​ൽ നി​ന്നും സൗ​ജ​ന്യ​മാ​യി വ​ന​ര​ത്ന ഇ​ന​ത്തി​ൽ​പ്പെട്ട 2000 കി​ലോ വി​ത്ത് ക​ർ​ഷ​ക​ർ​ക്ക് ന​ൽ​കി. ഈ ​വി​ത്തു​ക​ളാ​ണ് പു​തി​യ​താ​യി വി​ത​ച്ച​ത്. വി​ത​യു​ത്സ​വം നൂ​റ​നാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ്വ​പ്ന സു​രേ​ഷ്, ഭ​ര​ണി​ക്കാ​വ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് സി​നു ഖാ​ൻ എ​ന്നി​വ​ർ ചേ​ർ​ന്ന് ഉ​ദ്ഘാ​ട​നം ചെ​യ്തു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം ജി. ​പു​രു​ഷോ​ത്ത​മ​ൻ ച​ട​ങ്ങി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.