ഹൃ​ദ​യസു​ഷി​ര​മ​ട​ഞ്ഞ് അ​ണു​ബാ​ധ​യു​ണ്ടാ​യ വി​ദ്യാ​ർ​ഥി​നി ക​നി​വു​തേ​ടു​ന്നു
Tuesday, January 19, 2021 10:40 PM IST
അ​ന്പ​ല​പ്പു​ഴ: ഹൃദ​യസു​ഷി​ര​മ​ട​ഞ്ഞ് അ​ണു​ബാ​ധ​യു​ണ്ടാ​യ വി​ദ്യാ​ർ​ഥി​നി കാ​രു​ണ്യ​മ​തി​ക​ളു​ടെ ക​നി​വ് തേ​ടു​ന്നു. വ​ള​ഞ്ഞവ​ഴി എ​സ്എ​ൻ ക​വ​ല​യ്ക്ക് കി​ഴ​ക്ക് വാ​ട​ക​യ്ക്കു താ​മ​സി​ക്കു​ന്ന ഷാ​ജ​ഹാ​ൻ-ഫാ​ത്തി​മ ദ​ന്പ​തി​ക​ളു​ടെ മ​ക​ൾ അ​ൻ​സി​ല (18) യാ​ണ് അ​പൂ​ർ​വ രോ​ഗ​ത്തി​ന​ടി​മ​യാ​യി​രി​ക്കു​ന്ന​ത്. അ​റ​വു​കാ​ട് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ പ്ല​സ് ടു ​വി​ദ്യാ​ർ​ഥി​നി​യാ​ണ് ഫാ​ത്തി​മ. ഹോ​ർ​മോ​ണ്‍ കു​റ​ഞ്ഞ​തു​മൂ​ലം വ​ള​ർ​ച്ച കു​റ​ഞ്ഞ ഫാ​ത്തി​മ​യു​ടെ ഹൃ​ദ​യ സു​ഷി​രം അ​ട​ഞ്ഞി​രി​ക്കു​ക​യാ​ണ്. ഇ​പ്പോ​ൾ അ​ണു​ബാ​ധ​യും ഉ​ണ്ടാ​യി. തി​രു​വ​ന​ന്ത​പു​രം ശ്രീ​ചി​ത്ര​യി​ലാ​ണ് ചി​കി​ത്സ ന​ട​ക്കു​ന്ന​ത്.
ഹൃ​ദ​യ ശ​സ്ത്ര​ക്രി​യയ്​ക്കാ​യി മൂ​ന്നു ല​ക്ഷം രൂ​പ കെ​ട്ടി​വ​യ്ക്ക​ണ​മെ​ന്നാ​ണ് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ പ​റ​യു​ന്ന​ത്. ഫാ​ത്തി​മ​യു​ടെ പി​താ​വ് ഷാ​ജ​ഹാ​നും ഹൃ​ദ്‌രോ​ഗി​യാ​ണ്. തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​ക​ളാ​യ ഷാ​ജ​ഹാ​നും ഫാ​ത്തി​മ​യും ഷാ​ജ​ഹാ​ന്‍റെ ജോ​ലി സം​ബ​ന്ധ​മാ​യ കാ​ര്യ​ത്തി​നാ​ണ് ഇ​വി​ടെ​യെ​ത്തി​യ​ത്. വ​ള​ഞ്ഞവ​ഴി​യി​ൽ ജോ​ലി​ക്കെ​ത്തി​യ ഷാ​ജ​ഹാ​ന് 12 വ​ർ​ഷം മു​ന്പ് ഹൃ​ദ​യാ​ഘാ​ത​മു​ണ്ടാ​കു​ക​യാ​യി​രു​ന്നു. ഇ​പ്പോ​ൾ ജോ​ലി​ക്കു പോ​കാ​ൻ ക​ഴി​യാ​തെ ബു​ദ്ധി​മു​ട്ടു​ന്ന ഷാ​ജ​ഹാ​ന് മ​ക​ളു​ടെ ചി​കി​ത്സ​യ്ക്ക് പ​ണം ക​ണ്ടെ​ത്താ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​ണ്. മൂ​ത്തമ​ക​ൻ അ​ൻ​സ​ർ ഖാ​ൻ ആ​ല​പ്പു​ഴ​യി​ൽ ഒരു ബേ​ക്ക​റി​യി​ൽ ജോ​ലിക്കാരനാണ്. മ​ക​ന്‍റെ വ​രു​മാ​നം മാ​ത്ര​മാ​ണ് ഈ ​കു​ടും​ബ​ത്തി​ന്‍റെ ഏ​ക ആ​ശ്ര​യം. വീ​ട്ടുവാ​ട​ക​ മാ​സം ഏ​ഴാ​യി​രം രൂ​പ​യാ​ണ്. ഇ​തു​ന​ൽ​കു​ന്ന​തി​നും അ​ൻ​സി​ല​യു​ടെ ചി​കി​ത്സ​യ്ക്കു​മാ​യി മാ​സം ന​ല്ലൊ​രു തു​ക ക​ണ്ടെ​ത്ത​ണം. ഇ​തി​നി​ട​യി​ലാ​ണ് അ​ൻ​സി​ല​യു​ടെ ഹൃ​ദ​യ ശ​സ്ത്ര​ക്രി​യ ഉ​ട​ൻ ന​ട​ത്ത​ണ​മെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ പ​റ​ഞ്ഞി​രി​ക്കു​ന്ന​ത്. ഫോ​ണ്‍: 7736159617.