ബ​ജ​റ്റ് സ​മ​ഗ്ര​വി​ക​സ​ന​ത്തി​ന് ഉത​കു​ന്ന​തെ​ന്ന് സി​പി​ഐ
Friday, January 15, 2021 10:34 PM IST
ആ​ല​പ്പു​ഴ: ബജ​റ്റ് ജി​ല്ല​യു​ടെ സ​മ​ഗ്രവി​ക​സ​ന​ത്തി​നു​ത​കു​ന്ന​താ​ണെ​ന്ന് സി​പി​ഐ ജി​ല്ലാ സെ​ക്ര​ട്ട​റി ടി.​ജെ. ആ​ഞ്ച​ലോ​സ്. ക​യ​ർ വ്യ​വ​സാ​യ​ത്തി​ലെ ഉത്പാ​ദ​നം വ​ർ​ധി​പ്പി​ക്കാ​നും ക​യ​ർപി​രി തൊ​ഴി​ലാ​ളി​ക​ളു​ടെ പ്ര​തി​ദി​ന വ​രു​മാ​നം 500 രൂ​പ​യാ​യി ഉ​യ​ർ​ത്താ​നും പു​തി​യ തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ സൃ​ഷ്ടി​ക്കാ​നു​മു​ള്ള ഇ​ട​പെ​ട​ൽ സ്വാ​ഗ​താ​ർ​ഹ​മാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. നെ​ൽ​കൃ​ഷി വി​ക​സ​ന​ത്തി​ന് 116 കോ​ടി വ​ക​യി​രു​ത്തി​യ​ത് കു​ട്ട​നാ​ടി​ന് ഏ​റെ സ​ഹാ​യ​ക​ര​മാ​കും. ഫി​ഷിം​ഗ് ഹാ​ർ​ബ​റു​ക​ൾ, ക​ട​ൽ​ഭി​ത്തി എ​ന്നി​വ​യ്ക്കു​ള്ള വി​ഹി​തം വ​ൻ​തോ​തി​ൽ വ​ർ​ധി​പ്പി​ച്ച​തും ആ​ഴ​ക്ക​ട​ൽ മ​ത്സ്യ​ബ​ന്ധ​ന​ത്തി​നു​ള്ള പ്ര​ത്യേ​ക സ​ഹാ​യ പ​ദ്ധ​തി​യും പ​ര​ന്പ​രാ​ഗ​ത മ​ത്സ്യത്തൊഴി​ലാ​ളി​ക​ൾ​ക്കു​ള്ള മ​ണ്ണെ​ണ്ണ സ​ബ്സി​ഡി​യും വ​ഴി തീ​ര​ദേ​ശ​ത്തി​നും കാ​ര്യ​മാ​യ പ​രി​ഗ​ണ​ന ന​ൽ​കി​യി​ട്ടു​ണ്ടെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. സെ​മി എ​ലി​വേ​റ്റ​ഡ് ഹൈ​വേ, താ​റാ​വ് ഹാ​ച്ച​റി എ​ന്നി​വ സ​മ​യ ബ​ന്ധി​ത​മാ​യി പൂ​ർ​ത്തീ​ക​രി​ക്കു​മെ​ന്ന പ്ര​ഖ്യാ​പ​ന​വും 2400 കോ​ടി രൂ​പ ഉ​ൾ​ക്കൊ​ള്ളു​ന്ന ര​ണ്ടാം കു​ട്ട​നാ​ട് പാ​ക്കേ​ജും ജി​ല്ല​യു​ടെ വി​ക​സ​ന​ത്തി​ലെ നാ​ഴി​കക്കല്ലാ​കു​മെ​ന്ന് അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി.